ന്യൂഡൽഹി: ഹിന്ദുമതവിശ്വാസിയെ നിർബന്ധിച്ച് ക്രിസ്തുമതത്തിലേക്ക് മതംമാറ്റിയെന്ന കേസിൽ കത്തോലിക്ക പുരോഹിതനെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കി.
ഫാ. ജോർജ് മംഗലപിള്ളിക്കെതിരെ മൂന്നു വർഷം മുമ്പ് മധ്യപ്രദേശിൽ എടുത്ത കേസിെൻറ നടപടികളാണ് റദ്ദാക്കിയത്. 5000 രൂപ നൽകി ധർമേന്ദർ ദോഹർ എന്നയാളെ മതംമാറ്റിയെന്നാണ് കേസ്.
ജാമ്യമടക്കം നൽകാതെയുള്ള മധ്യപ്രദേശ് ൈഹകോടതിയുടെ വിധിയും റദ്ദാക്കിയിട്ടുണ്ട്. കുറ്റം തെളിയിക്കാൻ ആവശ്യമായ തെളിവുകളില്ലെന്ന് സുപ്രീംകോടതി കണ്ടെത്തി. ആരോപണം ധർമേന്ദർ ദോഹറും നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.