ഇന്ത്യ-യു.എസ് സുരക്ഷ ഏജൻസികൾ തമ്മിൽ നിർണായക സഹകരണം

ടോക്യോ: ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷ വിഭാഗങ്ങൾ തമ്മിൽ, നിർണായകവും നൂതനവുമായ സാങ്കേതികവിദ്യ (ഐ.സി.ഇ.ടി) പങ്കുവെക്കുന്നതിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യയും യു.എസും.

ക്വാഡ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് സുപ്രധാന തീരുമാനം. ഇന്ത്യയുടെ ദേശീയ സുരക്ഷ സമിതി സെക്രട്ടേറിയറ്റും യു.എസ് ദേശീയ സുരക്ഷ സമിതിയും തമ്മിൽ ഫലപ്രാപ്തിയിലധിഷ്ഠിതമായ സഹകരണമാണ് ലക്ഷ്യമിടുന്നതെന്നും ഇരു രാജ്യങ്ങളുടെയും ഉന്നതവൃത്തങ്ങൾ വ്യക്തമാക്കി.

നിർമിത ബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിങ്, 5ജി, 6ജി, ബയോടെക്, സെമികണ്ടക്ടറുകൾ, ബഹിരാകാശ മേഖല തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളിലെയും സർക്കാർ-അക്കാദമിക -വ്യവസായമേഖലകൾ തമ്മിലുള്ള സഹകരണത്തിൽ ഐ.സി.ഇ.ടി പങ്കാളിത്തം വൻ പുരോഗതി സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

വാക്സിൻ ആക്ഷൻ പ്രോഗ്രാം 2027 വരെ തുടരാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ, കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിൽ, ക്വാഡ് ഉച്ചകോടിയുടെ സ്വകാര്യ സെഷനിൽ ബൈഡൻ മോദിയെ അഭിനന്ദിച്ചതായി ഇന്ത്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

Tags:    
News Summary - Cooperation between India and US security agencies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.