ശ്രീനഗർ: പി.ഡി.പി എം.എൽ.എയുടെ വീട്ടിൽ നിന്ന് എ.കെ 47 തോക്കുകളുമായി കടന്നുകളഞ്ഞ സ്പെഷ്യൽ പൊലീസ് ഒാഫീസർ ഹിസ്ബുൽ മുജാഹിദീനിൽ ചേർന്നു. സ്പെഷ്യൽ പൊലീസ് ഒാഫീസർ ആദിൽ ബഷീറാണ് തോക്കുകളുമായി കടന്നത്. പി.ഡി.പി എം.എൽ.എ െഎജാസ് മിറിെൻറ ശ്രീനഗറിലെ വസതിയിലെ സുരക്ഷാ ചുമതലയായിരുന്നു ഇയാൾക്കുണ്ടായിരുന്നത്.
ഹിസ്ബുൽ കമാൻഡർ സീനത്തുൽ ഇസ്ലാമിനൊപ്പം എ.കെ 47 തോക്കും പിടിച്ച് നിൽക്കുന്ന ആദിൽ ബഷീറിെൻറ ഫോേട്ടാകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
തോക്കുകൾ കടത്താൻ ആദിലിന് സഹായം നൽകിയ നാട്ടുകാരനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഏഴ് എ.കെ 47നും നാല് െഎ.എൻ.എ.എസ് തോക്കുകളും ഒരു പിസ്റ്റളുമായിട്ടായിരുന്നു സെപ്തംബർ 28ന് എം.എൽ.എയുടെ ശ്രീനഗറിലെ വീട്ടിൽ നിന്നും ഇയാൾ ഒളിച്ചോടിയത്.
ഷോപിയാൻ സ്വദേശിയാണ് ആദിൽ. സംഭവത്തെ തുടർന്ന് എം.എൽ.എയുടെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരിൽ 10 പേരെ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദിലിെൻറ അറസ്റ്റിന് സഹായകരമാകുന്ന വിവരങ്ങൾ നൽകുന്നവർക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം നൽകുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.