നഗരങ്ങളിൽ ഭീതിവിതച്ച്​ ​കൊറോണ രാജ്യത്ത്​ പടരുന്നു

ന്യൂഡൽഹി: കൊറോണ വൈറസ്​ ജനുവരിയിൽ ഭീതി വിതിക്കാൻ തുടങ്ങിയതുമുതൽ രാജ്യം കർശന നിരീക്ഷണത്തിലായിരുന്നു. ജനസംഖ് യ ഏറ്റവും കൂടുതലായ രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ കൊറോണ വ്യാപിച്ചാൽ അവ ആരോഗ്യ, സാമ്പത്തിക മേഖലകളിൽ കടുത്ത പ ്രതിസന്ധി സൃഷ്​ടിക്കുമെന്ന്​ ഉറപ്പായിരുന്നു.

കൊറോണ ലോക രാജ്യങ്ങളിൽ പടർന്നുപിടിച്ചപ്പോൾ കേരളത്തിൽ ര ാജ്യത്ത്​ ആദ്യമായി ​കോവിഡ്​ 19 റിപ്പോർട്ട്​ ചെയ്​തു. എന്നാൽ കർശനമായ മുൻകരുതൽ സ്വീകരിച്ചതിനാൽ വിദേശത്തുനിന് നെത്തിയ മൂന്നുപേരിൽ മാത്രം ​വൈറസ്​ ബാധ ഒതുങ്ങി.

ഫെബ്രുവരി മൂന്നിനും മാർച്ച്​ ഒന്നിനുമിടയിൽ ആഗോളതലത്തിൽ വൈറസ്​ വ്യാപകമാകു​േമ്പാഴും ഇന്ത്യയിൽ നിശ്ചലമായിരുന്നു. പുതുതായി രാജ്യത്ത്​ ഒരാൾക്ക്​പോലും വൈറസ്​ ബാധ റിപ്പോർട്ട്​ ചെയ്​തിരുന്നില്ല. എന്നാൽ മാർച്ച്​ രണ്ടുമുതൽ മാർച്ച്​ 11 വരെ സ്​ഥിതിഗതികൾ മാറിമറിഞ്ഞു. വിവിധ സംസ്​ഥാനങ്ങളിൽ കൊറോണ ബാധ വീണ്ടും റിപ്പോർട്ട്​ ചെയ്​തു. മാർച്ച്​ 12 ൽ കൊറോണ ബാധിതരുടെ എണ്ണം 73 ലേക്കെത്തി. കേരളത്തിലും ഡൽഹിയിലും രാജസ്​ഥാനിലുമാണ്​ ഇപ്പോൾ ഏറ്റവുമധികം ​േപർ വൈറസ്​ ബാധയെ തുടർന്ന്​ ചികിത്സയിലുള്ളത്​.

കേരളം, തമിഴ്​ നാട്​​, തെലങ്കാന, മഹാരാഷ്​ട്ര, കർണാടക, ഉത്തർപ്രദേശ്​, ഡൽഹി, രാജസ്​ഥാൻ, ഹരിയാന, ജമ്മു കശ്​മീർ, പഞ്ചാബ്​, ലഡാക്ക്​ എന്നിവിടങ്ങളിലാണ്​ ഇതുവരെ മഹാമാരി റിപ്പോർട്ട്​ ചെയ്​തത്​.

മാർച്ച്​ 10 വരെ റിപ്പോർട്ട്​ ചെയ്​ത 50 കേസുകളിൽ 16പേർ ഇറ്റാലിയൻ സ്വദേശികളായിരുന്നു. ഇന്ത്യൻ യാത്രക്കായി ജയ്​പൂരിൽ എത്തിയ ഇവർക്ക്​ വൈറസ്​ ബാധ ​കണ്ടെത്തുകയായിരുന്നു.

ഇന്ത്യയിൽ 12 സംസ്​ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. വിദേശത്തുനിന്നും എത്തിയവരാണ്​ ഇവരിൽ അധികവും. ഇവരിൽ നിന്നും മറ്റുള്ളവരിലേക്കും വൈറസ്​ ബാധ പടർന്ന കേസുകളുമുണ്ട്​.

ജയ്​പൂർ, ആഗ്ര​, പത്തനംതിട്ട​, ബംഗളൂരു​, ഡൽഹി​, ലഡാക്ക്​​, പൂണെ​, തൃശൂർ, ഗാസിയബാദ്​​, ചെന്നൈ​, എറണാകുളം, ആലപ്പുഴ, ഗുരുഗ്രാം, ഹൈദരബാദ്​, കാസർകോട്​, ജമ്മു, ഹോഷിയാർപുർ, മീററ്റ്, കോട്ടയം​ എന്നിവിടങ്ങളിലാണ്​ കൊറോണ വൈറസ്​ ബാധ ഇതുവരെ റിപ്പോർട്ട്​ ചെയ്​തത്​.

ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ചി​​െൻറ (​െഎ.സി.എം.ആർ) കണക്കുപ്രകാരം മാർച്ച്​ ഒമ്പതുവരെ 5,066 സാമ്പിളുകൾ 1,18,000 ത്തിലധികം പേർക്ക്​ ​വൈറസ്​ സ്​ഥിരീകരിച്ചു. 4291 പേരാണ്​ ഇതുവരെ മരിച്ചത്​. ലോകാരോഗ്യ സംഘടന ആഗോള തലത്തിൽ പടർന്നുപിടിക്കുന്ന മഹാമാരിയായി കൊറോണയെ പ്രഖ്യാപിച്ചു.

Tags:    
News Summary - Corona Virus in India -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.