പ്രവാസികളെ തിരികെയെത്തിക്കൽ; എയർ ഇന്ത്യക്കും നാവികസേനക്കും തയാറായിരിക്കാൻ നിർദേശം

ന്യൂഡൽഹി: വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിന്‍റെ ഭാഗമായി തയാറെടുപ്പുകൾ പൂർത്തീകരിക്ക ാൻ എയർ ഇന്ത്യക്കും ഇന്ത്യൻ നേവിക്കും കേന്ദ്ര സർക്കാർ നിർദേശം നൽകി. സാഹചര്യം വിലയിരുത്തി പദ്ധതി തയാറാക്കുകയാണ െന്നും എയർ ഇന്ത്യക്കും നേവിക്കും നിർദേശം നൽകിയതായും കേന്ദ്ര സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർത്താ ഏജ ൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. വിമാനങ്ങളും കപ്പലുകളും ഒരുക്കി നിർത്താനാണ് നിർദേശം.

പ്രവാസികൾ തിരികെ യെത്തുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മൂന്ന് യുദ്ധക്കപ്പലുകളിലായി 1500 പേരെ ഗൾഫ് രാജ്യങ്ങളിൽനിന്ന് തിരികെയെത്തിക്കാനാകുമെന്ന് നാവികസേന അറിയിച്ചിട്ടുണ്ട്.

ഇന്ത്യക്ക് 500 വിമാനങ്ങൾ തയാറായി ഉണ്ടെന്നും പ്രവാസികളെ തിരിച്ചെത്തിക്കാൻ ഇവ സജ്ജമാണെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം അധികൃതർ സർക്കാറിനെ അറിയിച്ചതായാണ് വിവരം.

ഇന്ത്യക്കാരെ തിരിച്ചെത്തിക്കുമ്പോൾ തൊഴിലാളികൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചതായി ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വിദ്യാർഥികൾക്കായിരിക്കും അടുത്ത മുൻഗണന.

1.2 കോടി ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിലുണ്ടെന്നാണ് കണക്ക്. ഇവരിൽ തിരികെ വരാൻ സന്നദ്ധരായവരെയാണ് എത്തിക്കുക. 70 ശതമാനം വിദേശ ഇന്ത്യക്കാരും ഗൾഫ് രാജ്യങ്ങളിലാണുള്ളത്.

ഗൾഫ് രാജ്യങ്ങളിൽ കോവിഡ് പടരുന്ന സാഹചര്യത്തിലാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ആവശ്യം ശക്തമായത്. ഇന്ത്യയിൽ മാർച്ച് 24 മുതൽ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിമാന സർവിസുകളും നിർത്തിവെച്ചിരുന്നു. ഇതോടെയാണ് വിദേശ ഇന്ത്യക്കാർക്ക് തിരികെയെത്താൻ വഴിയടഞ്ഞത്.

പ്രവാസികൾ തിരികെയെത്തുമ്പോൾ ഇവർക്കായി ക്വാറന്‍റീൻ, പുനരധിവാസ പദ്ധതികൾ സംസ്ഥാന സർക്കാറുകളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

Tags:    
News Summary - Coronavirus pandemic: Air India, Indian Navy on standby to evacuate Indians from Gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.