ഫോൺ വിളിക്കു​േമ്പാൾ ചുമ; വൈറലായി വൈറസ് ബോധവത്കരണ ​സന്ദേശം

ന്യൂഡൽഹി: ഓരോ ഫോൺകോളിന് മുന്നോടിയായും ചുമയുടെ ശബ്ദവും പിന്നീട് വിശദമായൊരു ബോധവത്കരണ സന്ദേശവും കേൾക്കുന്നില ്ലേ. ആദ്യമാദ്യം കേട്ടവരൊക്കെ ഒന്നമ്പരന്നെങ്കിലും പിന്നീട് എല്ലാർക്കും കാര്യം മനസിലായി. കൊറോണ പ്രതി​രോധ പ ്രവർത്തനങ്ങളുടെ ഭാഗമായി ടെലികോം കമ്പനികളുമായി ​ചേർന്ന്​ ഓരോ ​ഫോൺവിളികളിലും ശബ്​ദസന്ദേശം കോളർട്യൂണായി ന ൽകുകയായിരുന്നു. പ്രീ കോളർട്യൂണായാണ്​ ടെലികോം സേവനദാതാക്കൾ ഈ സന്ദേശം കൈമാറുന്നത്​.

കൊറോണ വൈറസ് പടരുന്നത് തടയാന്‍ നിങ്ങള്‍ക്ക് കഴിയും. ചുമ അല്ലെങ്കില്‍ തുമ്മല്‍ സമയത്ത് ഒരു തൂവാല ഉപയോഗിച്ച് മുഖം മറയ്​ക്കുക. തുടര്‍ച്ചയായി സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക. മുഖമോ കണ്ണോ മൂക്കോ സ്​പര്‍ശിക്കരുത്. ആര്‍ക്കെങ്കിലും ചുമ, പനി, ശ്വാസംമുട്ടല്‍ എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവരില്‍നിന്നും ഒരു മീറ്റര്‍ അകലം പാലിക്കുക. ആവശ്യമെങ്കില്‍ അടുത്തുള്ള ആരോഗ്യകേന്ദ്രം ഉടന്‍തന്നെ സന്ദർശിക്കുക എന്നതാണ്​ സന്ദേശം.

സന്ദേശം കേൾപ്പിച്ചശേഷമായിരിക്കും കോൾ വിളി സാധ്യമാകുക. ടെലിവിഷൻ, ഇൻറർനെറ്റ്​ സൗകര്യങ്ങൾ ലഭ്യമല്ലാത്തവർക്കായാണ്​ ഇത്തരത്തിലൊരു ബോധവൽക്കരണ കാമ്പയിൽ തുടങ്ങിയത്​. ആദ്യമായി ​ജിയോ, ബി.എസ്​.എൻ.എൽ ​നെറ്റ്​വർക്കുകളായിരുന്നു ഈ ബോധവൽക്കരണ പരിപാടിയിൽ പങ്കാളിയായത്. പിന്നീട്​ വോഡഫോൺ, എയർടെൽ തുടങ്ങിയ നെറ്റ്​വർക്കുകളിലേക്കും ഇവ വ്യാപിപ്പിച്ചു.

എന്നാൽ ചുമക്കുന്ന ശബ്​ദത്തോടെ തുടങ്ങുന്ന ഈ സന്ദേശം പലപ്പോഴും അരോചകവും അ​വ​സരോചിതവുമാകുന്നുവെന്നാണ്​ പലരുടെയും അഭിപ്രായം. അത്യാവശ്യ ഫോൺവിളികൾക്കിടയിലെ ഈ സന്ദേശം ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ്​ ഉപഭോക്താക്കൾ പറയുന്നത്​. ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമാണ്​ സന്ദേശം ലഭിക്കുക. മറ്റു പ്രാദേശിക ഭാഷകളിൽ സന്ദേശം ലഭ്യമാകുകയാണെങ്കിൽ ഉപകാരപ്പെടുമായിരുന്നു എന്നാണ്​ ഭൂരിപക്ഷ അഭിപ്രായം.

അതേസമയം കോളർട്യൂൺ ഒഴിവാക്കാൻ വഴിയുണ്ടെന്നും സേവനദാതാക്കൾ പറയുന്നു. കോൾ ചെയ്​തതിന്​ ശേഷം വൈറസ്​ സന്ദേശം കേട്ടയുടനെ കീപാഡിൽ ഹാഷ്​ അല്ലെങ്കിൽ ഒന്ന്​ അമർത്തുക. സന്ദേശം മാറി പതിവ്​ കോളർട്യൂൺ എത്തും. സ്​ഥിരമായി ഇവ ഒഴിവാക്കാൻ കഴിയില്ല. ഓരോ തവണ ഫോൺ വിളിക്കു​േമ്പാഴും ഇത്തരത്തിൽ ചെയ്യേണ്ടിവരും. നിലവിൽ ചില ടെലിഫോൺ നെറ്റ്​വർക്കുകൾ ബോധവൽക്കരണ സന്ദേശം ഒഴിവാക്കിയിട്ടുണ്ട്​.

Tags:    
News Summary - Coronovirus caller tune In India- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.