എതിരാളികളെ ഇല്ലാതാക്കാന്‍ ദുര്‍മന്ത്രവാദം; നേതാവിനെ സസ്‌പെന്‍ഡ് ചെയ്ത് രാഷ്ട്രീയ പാർട്ടി

അഹമ്മദാബാദ്: വിചിത്രമായൊരു സംഭവത്തിൽ പ്രാദേശിക നേതാവിനെ സസ്‍പെൻഡ് ചെയ്തിരിക്കുകയാണ് ദേശീയ പാർട്ടിയായ കോൺഗ്രസ്. പാര്‍ട്ടിയിലെ എതിരാളികളെ ഇല്ലാതാക്കാന്‍ ദുര്‍മന്ത്രവാദിനിയെ സമീപിച്ചെന്ന ആരോപണത്തെ തുടർന്നാണ് സസ്‍പെൻഷൻ. അഹമ്മദാബാദിലെ ഡാനിലിംഡാ കൗണ്‍സിലര്‍ ജംനാബെന്‍ വഗഡയുടെ പേരിലാണ് നടപടി.


പാര്‍ട്ടിയില്‍ തന്റെ എതിരാളികളായ എം.എല്‍.എ. ശൈലേഷ് പാര്‍മാര്‍, ഡാനിലിംഡാ കൗണ്‍സിലറും പ്രതിപക്ഷനേതാവുമായ ഷെഹസാദ് ഖാന്‍ പഠാന്‍ എന്നിവരെ ഇല്ലാതാക്കാനാണ് ദുര്‍മന്ത്രവാദം നടത്തിയത്. ദുര്‍മന്ത്രവാദിനിയുമായി ജംനാബെന്‍ സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശം ചാനലുകളിലും സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ തന്നെ ഇരുത്തണമെന്നും ഇവർ മന്ത്രവാദിനിയോട് ആവശ്യപ്പെടുന്നുണ്ട്.


ഡാനിലിംഡാ കൗൺസിൽ പ്രതിപക്ഷനേതാവാകാനുള്ള മത്സരത്തിൽ ജംന ബെന്നും രംഗത്ത് ഉണ്ടായിരുന്നു.ഷെഹസാദ് ഖാന്‍ പ്രതിപക്ഷ നേതാവായ സമയത്ത് രാജി ഭീഷണിയുമായും ഇവർ രംഗത്ത് എത്തിയിരുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കൗണ്‍സിലറെ സസ്‍പെൻഡ് ചെയ്തതെന്ന് ഗുജറാത്ത് കോൺഗ്രസ് ഇലക്ഷൻ കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ബാലു പട്ടേൽ പറഞ്ഞു.

Tags:    
News Summary - Witchcraft to eliminate opponents; Political party suspends leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.