ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്തിൽ തിരക്കുമൂലം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായതിന് പിന്നാലെ വിമാന കമ്പനികൾക്ക് നിർദേശവുമായി കേന്ദ്രസർക്കാർ. എല്ലാ ചെക്ക് ഇൻ, ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നാണ് വിമാനകമ്പനികൾക്ക് നൽകിയിരുന്ന നിർദേശം.
വിമാന കമ്പനികൾ എയർപോർട്ടുകളിലെ തിരക്കിനെ കുറിച്ചിനെ സംബന്ധിച്ച തത്സമയ വിവരങ്ങൾ പങ്കുവെക്കണമെന്നും നിർദേശമുണ്ട്. ഡൽഹി എയർപോർട്ടിൽ തിരക്കുമൂലം യാത്രക്കാർക്ക് ചെക്ക് ഇൻ ചെയ്യാൻ കൂടുതൽ സമയം വേണ്ടി വന്നതോടെയാണ് വിഷയത്തിൽ കേന്ദ്രസർക്കാറിന്റെ ഇടപെടൽ.
പുലർച്ചെ പല വിമാന കമ്പനികളുടേയും ചെക്ക് ഇൻ കൗണ്ടറുകളിൽ ആളില്ലാത്ത സ്ഥിതയാണെന്ന് വ്യോമയാന മന്ത്രാലയം അയച്ച നോട്ടീസിൽ വ്യക്തമാക്കുന്നു. ഡൽഹി എയർപോർട്ടിലെ തിരക്കിനെ കുറിച്ച് വ്യാപക പരാതി ഉയർന്നതോടെ വിമാനത്താവളത്തിൽ വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.