യു.പിയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും ബി.ജെ.പി; പഞ്ചാബിൽ ആം ആദ്മി

2022-03-10 10:01 IST

കെജ്രിവാൾ കോടിക്കണക്കിന് ആളുകളുടെ പ്രതീക്ഷയാണെന്ന് രാഘവ് ഛദ്ദ

ആം ആദ്മി കൺവീനർ അരവിന്ദ് കെജ്രിവാൾ കോടിക്കണക്കിന് ആളുകളുടെ പ്രതീക്ഷയാണെന്ന് പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സഹ ചുമതലയുള്ള രാഘവ് ഛദ്ദ. ആം ആദ്മി കോൺഗ്രസിന് പകരക്കാരാണ്. ദൈവം തയാറാണെങ്കിൽ, ആളുകൾ അവസരം നൽകുകയാണെങ്കിൽ, കെജ് രിവാൾ വലിയൊരു റോളിൽ ഉടൻ ഉണ്ടാകും. എ.എ.പി ഒരു പ്രധാന ദേശീയ രാഷ്ട്രീയ ശക്തിയായി ഉയർന്നുവരുമെന്നും രാഘവ് ഛദ്ദ വ്യക്തമാക്കി. 

2022-03-10 09:52 IST

ഏറ്റവും പുതിയ സീറ്റ് നില

ഉത്തർപ്രദേശ്: ബി.ജെ.പി-178, എസ്.പി-77, ബി.എസ്.പി-3, കോൺഗ്രസ് -3, മറ്റുള്ളവർ -2

പഞ്ചാബ്: എ.എ.പി-75, കോൺഗ്രസ്-18, ബി.ജെ.പി-4, എസ്.എ.ഡി-9, മറ്റുള്ളവർ-1

ഉത്തരാഖണ്ഡ്: ബി.ജെ.പി-34, കോൺഗ്രസ്-25, മറ്റുള്ളവർ-5

ഗോവ: ബി.ജെ.പി-18, കോൺഗ്രസ്-15, ടി.എം.സി-5, എ.എ.പി-1, മറ്റുള്ളവർ-1

മണിപ്പൂർ: ബി.ജെ.പി-23, കോൺഗ്രസ്-8, മറ്റുള്ളവർ 18

2022-03-10 09:22 IST

ഉത്തരാഖണ്ഡിൽ ബി.ജെ.പി മുന്നിൽ

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഉത്തരാഖണ്ഡിൽ 27 സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് ബി.ജെ.പി മുന്നിൽ. 22 സീറ്റുകളിൽ കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നുണ്ട്. 50 സീറ്റിലെ ഫലസൂചനയാണ് പുറത്തുവന്നത്. ഒരു സീറ്റിൽ ആം ആദ്മി പാർട്ടിയാണ് മുന്നിട്ടുനിൽക്കുന്നത്. 

Tags:    
News Summary - Counting of votes for Assembly elections in five States today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.