യു.പിയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും ബി.ജെ.പി; പഞ്ചാബിൽ ആം ആദ്മി

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ നാ​ലി​ട​ത്തും ബി.​ജെ.​പി​ക്ക് ഉ​ജ്ജ്വ​ല ജ​യം. ഉ​ത്ത​ർ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, മ​ണി​പ്പൂ​ർ, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ബി.​ജെ.​പി തു​ട​ർ​ഭ​ര​ണം നേ​ടി​യ​ത്. ആ​ന്ത​രി​ക ഭി​ന്ന​ത​ക​ളാ​ൽ ദു​ർ​ബ​ല​മാ​യ കോ​ൺ​ഗ്ര​സി​നെ തൂ​ത്തെ​റി​ഞ്ഞ് അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​ന്റെ ആം ​ആ​ദ്മി പാ​ർ​ട്ടി പ​ഞ്ചാ​ബി​ൽ മി​ന്നു​ന്ന വി​ജ​യം കൊ​യ്തു.

2024 പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ സെ​മി ഫൈ​ന​ൽ എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ യോ​ഗി ആ​ദി​ത്യ​നാ​ഥ് വീ​ണ്ടും മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലേ​ക്ക് വ​രു​മ്പോ​ൾ ചു​വ​രെ​ഴു​ത്ത് വ്യ​ക്തം. അ​ഖി​ലേ​ഷ് യാ​ദ​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി ഉ​യ​ർ​ത്തി​യ വെ​ല്ലു​വി​ളി അ​നാ​യാ​സം മ​റി​ക​ട​ന്നാ​ണ് യോ​ഗി​യു​ടെ തേ​രോ​ട്ടം. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ 325 സീ​റ്റി​ലേ​ക്ക് എ​ൻ.​ഡി.​എ എ​ത്തി​യി​ല്ലെ​ങ്കി​ലും തു​ട​ർ​ഭ​ര​ണ​ത്തി​ന്റെ പ്ര​ഭ​യി​ൽ അ​തെ​ല്ലാം വി​സ്മ​രി​ക്ക​പ്പെ​ടു​ന്നു. പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​ണ​ഞ്ഞു​ശ്ര​മി​ച്ച കോ​ൺ​ഗ്ര​സി​ന് പി​ന്നെ​യും നി​രാ​ശ ത​ന്നെ. മാ​യാ​വ​തി​യു​ടെ ബി.​എ​സ്.​പി​യും പ​ച്ച​തൊ​ട്ടി​ല്ല.

ഡ​ൽ​ഹി ഭ​ര​ണ​മാ​തൃ​ക​യു​ടെ വാ​ഗ്ദാ​ന​വു​മാ​യി എ​ത്തി​യ ആം ​ആ​ദ്മി പാ​ർ​ട്ടി​യെ വാ​രി​പ്പു​ണ​രു​ക​യാ​യി​രു​ന്നു പ​ഞ്ചാ​ബ്. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ 20 സീ​റ്റി​ൽ നി​ന്ന് 92 സീ​റ്റി​ലേ​ക്കു​ള്ള വി​സ്മ​യാ​വ​ഹ​മാ​യ കു​തി​ച്ചു​ക​യ​റ്റ​ത്തി​ന് ത​മ്മി​ല​ടി​ച്ച് ത​ക​ർ​ന്ന കോ​ൺ​ഗ്ര​സും മി​ക​ച്ച സം​ഭാ​വ​ന ചെ​യ്തു. മു​ഖ്യ​മ​ന്ത്രി ച​ര​ൺ​ജി​ത് സി​ങ് ച​ന്നി മ​ത്സ​രി​ച്ച ര​ണ്ടി​ട​ത്തും തോ​റ്റ​പ്പോ​ൾ പാ​ർ​ട്ടി​യി​ലെ പ്ര​ധാ​ന എ​തി​രാ​ളി ന​വ​ജ്യോ​ത് സി​ങ് സി​ദ്ദു അ​മൃ​ത്സ​ർ ഈ​സ്റ്റി​ൽ നി​ലം​തൊ​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മാ​ത്രം കോ​ൺ​ഗ്ര​സ് വി​ട്ട അ​മ​രീ​ന്ദ​ർ സി​ങ്ങും ത​റ​പ​റ്റി. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ 57 ൽ ​നി​ന്ന് 40 സീ​റ്റി​ലേ​ക്ക് കു​റ​ഞ്ഞെ​ങ്കി​ലും ഭ​ര​ണം തു​ട​രാ​നാ​യ​ത് ബി.​ജെ.​പി​ക്ക് നേ​ട്ട​മാ​യി. പ​ക്ഷേ, മു​ഖ്യ​മ​ന്ത്രി പു​ഷ്ക​ർ സി​ങ് ധാ​മി പ​രാ​ജ​യ​​പ്പെ​ട്ട​ത് വി​ജ​യ​ത്തി​ന്റെ ശോ​ഭ കെ​ടു​ത്തി. മ​ണി​പ്പൂ​രി​ൽ ബി​രേ​ൻ സി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി.​ജെ.​പി സ​ർ​ക്കാ​ർ 2017 ലെ 21 ​സീ​റ്റി​ൽ നി​ന്ന് 32 ലേ​ക്ക് നി​ല​മെ​ച്ച​പ്പെ​ടു​ത്തി കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടി. 28 സീ​റ്റു​ണ്ടാ​യി​രു​ന്ന കോ​ൺ​ഗ്ര​സ് നാ​ലു സീ​റ്റി​ലേ​ക്ക് ഒ​തു​ങ്ങി. 40 സീ​റ്റു​ക​ളു​ള്ള ഗോ​വ​യി​ൽ 20 ഉം ​നേ​ടി ബി.​ജെ.​പി ഏ​താ​ണ്ട് ഭ​ര​ണം ഉ​റ​പ്പി​ച്ചു.

2022-03-10 16:21 IST

ഭഗത് സിങ്ങിന്‍റെ ഗ്രാമമായ ഖത്കർകലനിൽവെച്ച് സത്യപ്രതിജ്ഞ നടത്തുമെന്ന് ആപ്പ് മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മാൻ

2022-03-10 16:04 IST

യു.പി: ബി.ജെ.പി-260, എസ്.പി-138, ബി.എസ്.പി-1, കോൺഗ്രസ് -2, മറ്റുള്ളവർ -2

പഞ്ചാബ്: എ.എ.പി-92, കോൺഗ്രസ്-18, ബി.ജെ.പി-2, എസ്.എ.ഡി-4, മറ്റുള്ളവർ-1

ഉത്തരാഖണ്ഡ്: ബി.ജെ.പി-48, കോൺഗ്രസ്-18, മറ്റുള്ളവർ-4

ഗോവ: ബി.ജെ.പി-19, കോൺഗ്രസ്-12, ടി.എം.സി സഖ്യം-3, എ.എ.പി-2, മറ്റുള്ളവർ-4

മണിപ്പൂർ: ബി.ജെ.പി-29, കോൺഗ്രസ്-6, ജെ.ഡി.യു-6, എൻ.പി.പി-9, മറ്റുള്ളവർ -10.

2022-03-10 14:57 IST



ഉത്തർപ്രദേശിലെ ഹസ്തിനപൂർ മണ്ഡലത്തിൽ നടിയും മോഡലുമായ അർച്ചന ഗൗതത്തിന് കനത്ത പരാജയം. ബി.ജെ.പി സ്ഥാനാർഥി ദിനേശാണ് വിജയിച്ചത്. എസ്.പി സ്ഥാനാർഥി യോഗേഷ് വർമ മൂന്നാം സ്ഥാനത്തും ബി.എസ്.പി സ്ഥാനാർഥി സഞ്ജീവ് കുമാർ നാലാം സ്ഥാനത്തും എത്തി. 

2022-03-10 14:47 IST



എതിരാളികളെ വകഞ്ഞുമാറ്റി പന്തുമായി കുതിക്കുമ്പോൾ ബിരേൻ സിങ് എന്ന ഫുട്ബാളറുടെ മനസ്സിൽ ഒന്നുമാത്രം, തന്റെ ടീമിനായി കപ്പുയർത്തുക. അതേ ത​ന്ത്രം രാഷ്ട്രീയക്കളരിയിലും പഴറ്റിയപ്പോൾ വെച്ചടി കയറ്റമായിരുന്നു ഇപ്പോഴത്തെ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനെ കാത്തിരുന്നത്... https://www.madhyamam.com/amp/n-953069

2022-03-10 14:45 IST



നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ മണിപ്പൂരിൽനിന്ന്​ അഫ്​സ്​പ പിൻവലിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രധാന വാഗ്​ദാനം. തങ്ങൾ അധികാരത്തിലിരുന്നപ്പോൾ തലസ്ഥാനമായ ഇംഫാൽ ഉൾപ്പെടെ ഏഴ് മണ്ഡലങ്ങളിൽ അഫ്‌സ്പ റദ്ദാക്കിയിട്ടുണ്ടെന്നും കോൺഗ്രസ് ഓർമിപ്പിച്ചിരുന്നു. എന്നാൽ, ഇതിനെയെല്ലാം അതിജീവിച്ചാണ് ബി.ജെ.പി അധികാരത്തിലേക്ക് വരുന്നത്. https://www.madhyamam.com/amp/n-953060

2022-03-10 14:42 IST



അഴിമതിയും ഭരണവിരുദ്ധ വികാരവും ഉയർത്തി ഗോവൻ മണ്ണിൽ വീണ്ടും അധികാരത്തിലെത്താമെന്ന കോൺഗ്രസിന്റെ മോഹങ്ങൾക്ക് തിരിച്ചടി നൽകുന്നതാണ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം. വലിപ്പത്തിൽ കുഞ്ഞനായ ഗോവയിൽ കേവല ഭൂരിപക്ഷം നേടിയില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയാവാമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷ... https://www.madhyamam.com/amp/n-953063

2022-03-10 14:29 IST



'സി. എം എന്ന വാക്കിന് കോമൺ മാൻ എന്നാണ് അർഥം. എന്റെ ജീവിതത്തിൽ എല്ലാ കാലവും പ്രശസ്തി പിന്നാലെ ഉണ്ടായിരുന്നു. അതിലൊന്നും ഞാൻ വീഴുകയില്ല. ജനങ്ങളുടെ ഒപ്പം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. മുഖ്യമന്ത്രിയായാൽ തന്നെയും ജനങ്ങളെ വിട്ടൊഴിഞ്ഞു നിൽക്കില്ല. കാരണം ഇതൊന്നും പുതിയ അനുഭവമല്ല' -ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ടയുടൻ ഭഗവന്ത് മാൻ പറഞ്ഞതാണിത്. ആ വാക്കുകൾ യാഥാർഥ്യമാകുമോ എന്നറിയാൻ പഞ്ചാബി ജനതക്ക് ഇനി ഒരുപാട് കാലം കാത്തിരിക്കേണ്ടി വരില്ല. ആപ്പ് അടിച്ചുവാരിയെടുത്ത പഞ്ചാബിന്റെ മണ്ണിനെ ഇനി ഭഗ്‍വന്ത് മാൻ നയിക്കും... https://www.madhyamam.com/amp/n-953051

Tags:    
News Summary - Counting of votes for Assembly elections in five States today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.