ലോക്സഭ, നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി

ന്യൂഡൽഹി: മൂന്ന് ലോക്സഭ സീറ്റിലേക്കും 13 സംസ്ഥാനങ്ങളിലെ 29 നിയമസഭ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി. 29 നിയമസഭ സീറ്റുകളിൽ ഒമ്പതിടത്ത് കോൺഗ്രസും ആറിടത്ത് ബി.ജെ.പിയുമാണ് നേരത്തെ ജയിച്ചിരുന്നത്. മറ്റിടങ്ങളിൽ പ്രാദേശിക പാർട്ടികളുമാണ്.

അസം- അഞ്ച് സീറ്റ്, പശ്ചിമ ബംഗാൾ -നാല് സീറ്റ്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, മേഘാലയ എന്നിവിടങ്ങളിൽ മൂന്ന് വീതം, ബിഹാർ, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ രണ്ട് വീതം, ആന്ധ്രപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം, തെലങ്കാന എന്നിവിടങ്ങളിൽ ഓരോന്നുവീതം എന്നിങ്ങനെയാണ് നിയമസഭ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.

ദാദ്ര ആൻഡ് നാഗർ ഹവേലി, ഹിമാചൽ പ്രദേശിലെ മാണ്ഡി, മധ്യപ്രദേശിലെ ഖാണ്ഡ്വ എന്നീ മണ്ഡലങ്ങളിലാണ് ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടന്നത്. മൂന്നിടത്തും സിറ്റിങ് എം.പിമാർ മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ഒക്ടോബർ 30നായിരുന്നു ഇവിടങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നത്. 

Tags:    
News Summary - Counting Of Votes For Bypolls To 3 Lok Sabha, 29 Assembly Seats Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.