ശ്രീനഗർ: കശ്മീരിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് സിയാച്ചിനിൽ സൈനികരോടൊപ്പം ദസറ ആഘോഷിച്ചു. അതിർത്തിയിലെ ദുഷ്കരവും വിദൂരസ്ഥവുമായ പ്രദേശങ്ങളിൽ കാവൽ നിൽക്കുന്ന സൈനികരുമായി മന്ത്രി ആശയവിനിമയം നടത്തി.
ഏത് സാഹചര്യത്തിലും സർക്കാർ സൈനികർക്കുവേണ്ടി നിലകൊള്ളാൻ ബാധ്യസ്ഥരാണെന്നും സൈനികരുടെ കുടുംബങ്ങളുടെ കാര്യത്തിലും ആവശ്യമുള്ളത് ചെയ്യുമെന്നും അവർ പറഞ്ഞു. സൈനികരുടെ ജീവിതാവസ്ഥകളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാനാണ് ഇത്തരം സന്ദർശനങ്ങളിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന് 2014ൽ സൈനികരോടൊത്ത് പ്രധാനമന്ത്രി മോദി ദീപാവലി ആഘോഷിച്ചത് അനുസ്മരിച്ച് അവർ പറഞ്ഞു.
സന്ദർശനത്തിെൻറ ഭാഗമായി മേഖലയിലെ സുരക്ഷക്രമീകരണങ്ങൾ മന്ത്രി വിലയിരുത്തി. കരസേന മേധാവി വിപിന്‍ റാവത്ത്, ലഫ്റ്റനൻറ് ജനറൽമാരായ ഡി. അൻപു, എസ്.കെ. ഉപാധ്യായ എന്നിവരും അനുഗമിച്ചു.അതിർത്തിയിലെ ഷിയോക് നദിയിലെ ആദ്യത്തെ വലിയ പാലമായ ‘പ്രഥം ഷിേയാക് ബ്രിഡ്ജ്’ പ്രതിരോധ മന്ത്രി ഉദ്ഘാടനം ചെയ്തു. പാലം നിർമിച്ച ബോർഡർ റോഡ്സ് ഒാർഗനൈസേഷനിലെ സൈനികരെ അഭിനന്ദിച്ചുകൊണ്ട്, ശ്വസിക്കാൻപോലും പ്രയാസമുള്ള ഉയർന്ന പ്രദേശങ്ങളിൽ ബുദ്ധിമുട്ടുകൾ സഹിച്ച് റോഡുകൾ നിർമിക്കുന്ന ഇവർ രാജ്യത്തിന് വലിയ സേവനമാണ് ചെയ്യുന്നതെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.