ന്യൂഡൽഹി: ദമ്പതികൾക്കിടയിലെ കലഹം വലിയ സംഭവമൊന്നുമല്ല. എന്നാൽ വഴക്ക് പറഞ്ഞു തീർത്തില്ലെങ്കിൽ കാണുന്നവർക്ക് അത് നല്ലൊരു വിനോദമായി മാറും എന്നതിന് തെളിവാണ് ഡൽഹി മെട്രോയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം. ഡൽഹി മെട്രോയിൽ യുവാവും യുവതിയും തമ്മിൽ തല്ലിയപ്പോൾ സഹയാത്രികർക്ക് അത് ചിരിക്കാനുള്ള വകയായി. ''ഡൽഹി മെട്രോയിലെ വിനോദം'' എന്ന പേരിൽ കാർത്തിക് എന്നയാളാണ് 49 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
പ്രമുഖ വസ്ത്രശാലയായ സാറയിൽ നിന്നു വാങ്ങിയ ടീ ഷർട്ടിന്റെ വിലയെ ചൊല്ലിയാണ് ദമ്പതികൾ വഴക്കിട്ടത്. 1000 രൂപ വിലയുള്ള ടീ ഷർട്ട് 150 രൂപക്കേയുള്ളൂ എന്ന് യുവാവ് പറയുന്നത് വിഡിയോയിൽ കേൾക്കാം. അതിനു ശേഷമാണ് മാരക വഴക്ക് തുടങ്ങിയത്. വാക്പോരിനിടയിൽ പെൺകുട്ടി യുവാവിനെ തലങ്ങു വിലങ്ങും അടിക്കുന്നുണ്ട്. എല്ലാം ഏറ്റുവാങ്ങുന്നുണ്ടെങ്കിലും ഇടക്ക് യുവാവും പെൺകുട്ടിയുടെ മേൽ കൈവയ്ക്കുന്നതും കാണാം.
ഇങ്ങനെയുള്ള ഒരാളെ ഒരു സ്ത്രീയും വെച്ചുപൊറുപ്പിക്കില്ലെന്ന് പെൺകുട്ടി വിഡിയോയുടെ ഒടുവിൽ പെൺകുട്ടി പറയുന്നുണ്ട്. പ്രശ്നം ഇവിടം കൊണ്ടൊന്നും തീരില്ലെന്നാണ് യുവാവിന്റെ ഭീഷണി. ഒരു നാടകം കാണുന്ന ഫീലിലാണ് നെറ്റിസൺസ് വിഡിയോ കണ്ടത്. ഓർത്തോർത്ത് ചിരിക്കാൻ കത്രീന കൈഫോ, സുസ്മിത സെന്നോ, ലളിത് മോദിയോ പോലും ഇത്രയും സരസമായ നിമിഷങ്ങൾ നൽകിയിട്ടില്ലെന്നാണ് വിഡിയോക്കു താഴെ ഒരാളുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.