കര്‍ണാടക തൊഴില്‍ മന്ത്രിക്ക് അഞ്ച് വര്‍ഷം തടവ്

മംഗളൂരു: കര്‍ണാടക തൊഴില്‍ മന്ത്രി സന്തോഷ് ലാഡിന് ചെക്ക് കേസില്‍ അഞ്ച് വര്‍ഷം തടവ്. പിഴയുള്‍പ്പെടെ 7.25 കോടി നല്‍കുകയും വേണം.സിനിമ നിര്‍മാതാവ് റോക് ലിന്‍ വെങ്കിടേഷ് ഫയല്‍ചെയ്ത കേസിലാണ് ബംഗളൂരു കോടതിയുടെ വിധി. 

മന്ത്രി നല്‍കിയ 4.20 കോടി രൂപയുടെ ചെക്ക് അക്കൌണ്ടില്‍ പണമില്ലാതെ മടങ്ങിയിരുന്നു. മന്ത്രി ആവശ്യപ്പെട്ട് മാസ അവധിയും പിന്നിട്ടപ്പോളാണ് കേസ് ഫയല്‍ ചെയ്തത്.

Tags:    
News Summary - Court directs Santosh Lad to pay 7.5 cr. to Rockline Venkatesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.