ന്യൂഡൽഹി: സി.ബി.െഎയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും ഫയൽചെയ്ത എയർസെൽ-മാക്സിസ് കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരം, മകൻ കാർത്തി എന്നിവർക്ക് അറസ്റ്റിൽനിന്നുള്ള ഇടക്കാല സംരക്ഷണം ഡൽഹി കോടതി നവംബർ ഒന്നുവരെ നീട്ടി.
സി.ബി.െഎ പ്രത്യേക ജഡ്ജി ഒ.പി. സെയ്നിയുടേതാണ് ഉത്തരവ്. ചിദംബരത്തിെൻറ അഭിഭാഷകർ നൽകിയ അപേക്ഷയിൽ വാദത്തിനും മറുപടിക്കും സമയം വേണമെന്ന് അന്വേഷണ ഏജൻസികൾക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, നിതേഷ് റാണ എന്നിവർ അറിയിച്ചു. ജൂലൈ 19നാണ് ചിദംബരത്തിെൻറയും കാർത്തിയുടെയും പേര് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.
2006ൽ ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കെ സാമ്പത്തിക കാര്യങ്ങൾക്കുള്ള കാബിനറ്റ് സമിതിയെ മറികടന്ന് വിദേശ സ്ഥാപനത്തിന് അനുമതി നൽകിയതിലെ അഴിമതിയാണ് സി.ബി.െഎ അന്വേഷിക്കുന്നത്. 3,500 കോടിയുടേതാണ് എയർസെൽ-മാക്സിസ് ഇടപാട്. 305 കോടിയുടെ െഎ.എൻ.എക്സ് മീഡിയ കേസും അന്വേഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.