കാർത്തിയുടെ അറസ്​റ്റ്​; ഹൈകോടതി നീട്ടി

ന്യൂഡൽഹി: എയർസെൽ^മാക്​സിസ്​ കേസിൽ  സി.ബി.​െഎയും എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റും രജിസ്​റ്റർ ചെയ്​ത കേസുകളിൽ കാർത്തി ചിദംബരത്തെ അറസ്​റ്റ്​ ചെയ്യുന്നതിന്​ ഡൽഹി ഹൈകോടതി ഏർ​െപ്പടുത്തിയ വിലക്ക്​  ജൂലൈ 10വരെ നീട്ടി. മുതിർന്ന കോൺഗ്രസ്​ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തി​​​െൻറ മകനാണ്​ കാർത്തി. മുൻകൂർ ജാമ്യാപേക്ഷയിലാണ്​ ​ൈഹകോടതി ഉത്തരവ്​. കേസ്​ സംബന്ധിച്ച്​ കാർത്തി നൽകിയ ഹരജി സുപ്രീംകോടതിയുടെ  പരിഗണനയിലുള്ള സാഹച​ര്യത്തിലാണ്​ അറസ്​റ്റിൽനിന്ന്​ സംരക്ഷണം അനുവദിച്ചത്​. ഏപ്രിൽ 16നാണ്​ അറസ്​റ്റ്​ തൽക്കാലം തടഞ്ഞ്​ ഹൈകോടതി ഉത്തരവിറക്കിയത്​. 
 

Tags:    
News Summary - Court Extends Interim Protection from Arrest to Karti Chidambaram in Aircel-Maxis case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.