ന്യൂഡൽഹി: എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയെ ഇൗ മാസം 16 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് വാദ്രക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ നീക്കം.
ലണ്ടനിൽ വർഷങ്ങൾക്കു മുമ്പ് വാദ്രയുടെ സ്ഥാപന ജീവനക്കാരൻ നോക്കിനടത്തിയിരുന്ന കുറെ വസ്തു കള്ളപ്പണം വെളുപ്പിച്ചതിെൻറ തൊണ്ടിമുതലാണെന്ന് എൻഫോഴ്സ്മെൻറ് വാദിക്കുന്നു. 19 ലക്ഷം പൗണ്ട് വിലവരും ഇതിന്.
ഇതുസംബന്ധിച്ച അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്ന് വാദ്രയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പു വർഷത്തിൽ രാഷ്ട്രീയ പ്രതികാരം കാട്ടുകയാണ് സർക്കാർ ചെയ്യുന്നതെന്ന് വാദ്ര കുറ്റപ്പെടുത്തി.
വാദ്രയുടെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിലെ ജീവനക്കാരനായ മനോജ് അറോറക്ക് ഇതിനകം അറസ്റ്റിൽനിന്ന് കോടതി സംരക്ഷണം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.