ജയിലിൽ വൈദ്യപരിശോധനക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ നൽകിയ ഹരജിയും തള്ളി കോടതി

ന്യൂഡൽഹി: ദിവസേന ജയിലിൽ വൈദ്യപരിശോധന നടത്താൻ അനുവദിക്കണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹരജി തള്ളി റൂസ് അവന്യൂ കോടതി. 15 മിനിറ്റ് സമയം ഭാര്യയുടെ സാന്നിധ്യത്തിൽ വീഡിയോ കോൺഫറൻസിലൂടെ വൈദ്യപരിശോധനക്ക് അനുമതി നൽകണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. കെജ്രിവാളിന് ആവശ്യമായ വൈദ്യചികിത്സ ഉറപ്പാക്കണമെന്നും പ്രത്യേക പരിശോധന അവശ്യമായ ഘട്ടത്തിൽ മെഡിക്കൽ ബോർഡിനെ ജയിൽ അധികൃതർ പരിഗണിക്കണമെന്നും കോടതി പറഞ്ഞു.

എൻഡോക്രൈനോളജിസ്റ്റും ഡയബറ്റോളജിസ്റ്റുമടങ്ങുന്ന യിംസ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡിനെ പരി​ഗണിക്കണമെന്നും കോടതി നിർദേശിച്ചു.

കഴിഞ്ഞ ദിവസം കെജ്രിവാളിന് ഇൻസുലിൻ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി തിഹാർ ജയിൽ അധികൃതർ രം​ഗത്തെത്തിയിരുന്നു. പ്രമേഹ ബാധിതനായ കെജ്രിവാൾ കുറച്ചുവർഷങ്ങളായി ഇൻസുലിൻ ഉപയോഗിച്ചിരുന്നതായും എന്നാൽ തെലങ്കാനയിലെ ഡോക്ടറുടെ നിർദേശ പ്രകാരം ഏതാനും മാസമായി അത് നിർത്തിയെന്നും ജയിൽ അധികൃതർ ഡൽഹി ലഫ്.ഗവർണർ വി.കെ. സക്സേനക്ക് റിപ്പോർട്ട് നൽകി. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കടുത്ത പ്രതിഷേധവുമ ഉയർന്നിരുന്നു. ഇൻസുലിൻ നൽകാത്തത് അദ്ദേഹത്തെ ജയിലിൽ വെച്ച് കൊല്ലാനുള്ള ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി പ്രവർത്തകർ രൂക്ഷ വിമർശനം ഉന്നയിച്ചു.

മദ്യനയ അഴിമതിക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അസാധാരണ ഇടക്കാല ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയും ഡൽഹി ഹൈകോടതി തള്ളിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.

കോടതി ഉത്തരവനുസരിച്ചാണ് കെജ്രിവാൾ ജയിലിൽ കഴിയുന്നതെന്ന് ഓർമിപ്പിച്ച ഡൽഹി കോടതി ഹരജിക്കാരന് 75,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ​'വി ദി പീപ്പിൾ ഓഫ് ഇന്ത്യ' എന്ന പേരിൽ നാലാം വർഷ നിയമ വിദ്യാർഥി സമർപ്പിച്ച ഹർജി, റിട്ട് അധികാരപരിധിയിലുള്ള കോടതികൾക്ക് ഉയർന്ന പദവി വഹിക്കുന്ന വ്യക്തിക്കെതിരെയുള്ള തീർപ്പുകൽപ്പിക്കാത്ത കേസുകളിൽ അസാധാരണമായ ഇടക്കാല ജാമ്യം നൽകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

Tags:    
News Summary - Court rejects Kejriwal's plea seeking medical consultation at jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.