ന്യൂഡൽഹി: നിർഭയ കേസ് പ്രതികളെ അവയവ ദാനത്തിന് പ്രേരിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി തള്ളി. റാകോ എന്ന എൻ.ജി.ഒയുടെ സ്ഥാപകൻ രാഹുൽ നൽകിയ ഹരജിയാണ് അഡീഷണൽ സെഷൻസ് ജഡ്ജി സതീഷ് കുമാർ തള്ളിയത്.
എ ൻ.ജി.ഒയുടെ പ്രതിനിധികൾക്ക് പ്രതികളെ കാണാൻ അനുവാദം നൽകാൻ കഴിയില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. പ്രതികളെ തൂക്കിലേറ്റാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അതിനുള്ളിൽ നിരവധി നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു.
നല്ല കാര്യത്തിനാണ് എൻ.ജി.ഒയുടെ ശ്രമമെങ്കിലും നിലവിൽ അവർക്ക് പ്രതികളുമായി കൂടിക്കാഴ്ച നടത്താനാവില്ല. പ്രതികളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടാൽ ഇക്കാര്യത്തിൽ അവരുടെ ആഗ്രഹത്തെ കുറിച്ച് മനസിലാക്കാമെന്നും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.