കൊറോണ വൈറസി​െൻറ ഇന്ത്യൻ, ബ്രിട്ടീഷ്​, ബ്രസീലിയൻ വകഭേദങ്ങൾക്കെതിരെ കോവാക്​സിൻ ഫലപ്രദമെന്ന്​ പഠനം

ന്യൂഡൽഹി: കൊറോണ വൈറസി​െൻറ ഇന്ത്യൻ, ബ്രിട്ടീഷ്​, ബ്രസീലിയൻ വകഭേദങ്ങൾക്കെതിരെ കോവാക്​സിൻ ഫലപ്രദമെന്ന്​ പഠനം. ഐ.സി.എം.ആറും നാഷണൽ വൈറോളിജി ഇൻസ്​റ്റിറ്റ്യൂട്ടും സംയുക്​തമായി നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം വ്യക്​തമായത്​.

നേരത്തെ നടത്തിയ പഠനത്തിൽ യു.കെ, ഇന്ത്യൻ വകഭേദങ്ങൾക്കെതിരെ കോവാക്​സിൻ ഫലപ്രദമെന്ന്​ കണ്ടെത്തിയിരുന്നു. ഇപ്പോൾ ബ്രസീലിയൻ വകഭേദത്തിനെതിരെയും കോവാക്​സിൻ ഫലപ്രദമാണെന്നാണ്​ വ്യക്​തമായിരിക്കുന്നത്​. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനേയും വാക്​സിൻ പ്രതിരോധിക്കുമെന്ന വിശ്വാസം കൂടുതൽ അരക്കെട്ടുറപ്പിക്കുന്നതാണ്​ പുതിയ പഠനഫലമെന്ന്​ അധികൃതർ അറിയിച്ചു.

ഈയടുത്താണ്​ കോവാക്​സി​െൻറ മൂന്നാഘട്ടം പരീക്ഷണം ഇന്ത്യയിൽ പൂർത്തിയാക്കിയത്​. 78 ശതമാനത്തോളം കോവാക്​സിൻ കോവിഡിനെതിരെ ഫലപ്രദമാണെന്നാണ്​ പരീക്ഷണങ്ങളിൽ ക​ണ്ടെത്തിയത്​.

Tags:    
News Summary - Covaxin effective against Brazilian, British and Indian variants of coronavirus, studies show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.