ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് സ്ഥിതി അതീവ ഗുരുതരം. ആരോഗ്യ പ്രവർത്തകർക്കിടയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞദിവസം മൂന്നു ആരോഗ്യപ്രവർത്തകരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതിൽ എട്ടുമാസം ഗർഭിണിയായ ഡോക്ടറും രണ്ടു നഴ്സുമാരും ഉൾപ്പെടും.
സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായ ശൺമുഖപ്രിയക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. 32 വയസായ ഇവർ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു. ഗർഭിണിയായിരുന്നതിനാൽ കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നില്ല. 10 ദിവസം മുമ്പ് ശൺമുഖപ്രിയയെ മധുര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന ഇവർ ഞായറാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.
വെല്ലൂരിലെ രാജീവ് ഗാന്ധി നഗർ സ്വദേശിയായ 52കാരി നഴ്സ് പ്രേമയാണ് കോവിഡ് മൂലം ജീവൻ നഷ്ടമായ മറ്റൊരു ആരോഗ്യപ്രവർത്തക. 25വർഷമായി വെല്ലൂരിലെ സർക്കാർ ആശുപത്രിയിലെ നഴ്സായ ഇവർ അവിടെതന്നെ ചികിത്സ തേടുകയായിരുന്നു. മേയ് ഒമ്പതിന് പ്രേമയും മരണത്തിന് കീഴടങ്ങി.
34കാരിയായ ഇന്ദ്രയാണ് ഞായറാഴ്ച കോവിഡ് മൂലം ജീവൻ നഷ്ടമായ മറ്റൊരു ആരോഗ്യപ്രവർത്തക. ചെെന്നെയിലെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലെ നഴ്സായിരുന്നു ഇവർ.
കഴിഞ്ഞ ആഴ്ചകളിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. േകാവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ മേയ് 24വരെ സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.