മുംബൈ: അച്ചടക്കത്തോടെ കോവിഡിനെ നേരിട്ട് മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിെല ഇസ് ലാംപുർ പട്ടണം രോഗമുക്തിയിലേക്ക്. ഉംറ കഴിഞ്ഞ് മാർച്ച് 18ന് തിരിച്ചെത്തിയവരും കു ടുംബാംഗങ്ങളും പുണെയിൽനിന്ന് വന്നയാളുമടക്കം 25 പേർക്കാണ് ഇവിടെ േരാഗം ബാധിച്ചത്.
വെള്ളിയാഴ്ചയോടെ ഇവർ രോഗമുക്തരായി ആശുപത്രിവിടുമ്പോൾ മന്ത്രി ജയന്ത് പാട്ടീലിനും മുംബൈയിൽനിന്ന് എത്തിയ ജെ.ജെ മെഡിക്കൽ കോളജ് ഡീൻ പല്ലവി സപ്ലെയുടെ നേതൃത്വത്തിെല ഡോക്ടർമാരുടെ സംഘത്തിനും ആശ്വാസം. രോഗബാധിതർ വിവാഹത്തിൽ പങ്കെടുത്തത് സമൂഹ വ്യാപാനത്തിന് വഴിവെക്കുമെന്ന ഭീതിയിലായിരുന്നു നാട്.
രോഗം കണ്ട പ്രദേശം ഒരു കിലോമീറ്റർ ചുറ്റളവ് അടച്ചുപൂട്ടിയും സമൂഹ വ്യാപന സാധ്യത മേഖല കണ്ടെത്തി നിരീക്ഷണമേർപ്പെടുത്തിയും എല്ലാ ദിവസവും പരിശോധനകൾ നടത്തിയും എല്ലാ വീടുകളും ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചും ലക്ഷ്യം നേടുകയായിരുന്നു. കേരളവും രാജസ്ഥാനിലെ ഭിൽവാരയുമായിരുന്നു ഇസ്ലാംപുരിനു മാതൃക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.