ഭോപാൽ: മധ്യപ്രദേശിൽ കോവിഡ് രോഗിയുടെ മൃതദേഹം ആശുപത്രിക്ക് സമീപം നടപ്പാതയിൽ തള്ളി. സുരക്ഷ കിറ്റ് ധരിച്ചെത്തിയ ആംബുലൻസ് ഡ്രൈവർമാർ മൃതദേഹം നടപ്പാതയിൽ തള്ളിയശേഷം സ്ട്രച്ചറുമായി പോകുന്ന സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. ഭോപാലിലെ വൈദ്യുത വിതരണ കമ്പനി ജീവനക്കാരേൻറതാണ് മൃതദേഹം. അതേസമയം, ഇദ്ദേഹം മരിച്ചിട്ടുണ്ടായിരുന്നില്ലെന്നും ഒരു ആശുപത്രിയിൽനിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ദാരുണ സംഭവമെന്നും മകൻ പ്രതികരിച്ചു.
രണ്ടാഴ്ചമുമ്പാണ് ഇദ്ദേഹത്തെ വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറച്ചുദിവസം മുമ്പ് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ന്യൂമോണിയ സ്ഥിരീകരിക്കുകയും പിന്നീട് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയുമായിരുന്നു.
ജനുവരി മുതൽ ഇദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ജൂൺ 23ന് ഇദ്ദേഹത്തെ പീപ്പിൾസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മകൻ എൻ.ഡി.ടി.വിയോട് പറഞ്ഞു. ഭോപാൽ പീപ്പിൾസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് കോവിഡ് ആശുപത്രിയായ ചിരായുവിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. കോവിഡ് പോസിറ്റീവായതോടെ തിങ്കളാഴ്ച രാവിലെ ചിരായു മെഡിക്കൽ കോളജിൽനിന്ന് ആംബുലൻസ് എത്തിച്ച് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അൽപസമയത്തികം ആംബുലൻസ് മടങ്ങിയെത്തിയതിനെ തുടർന്ന് ചോദ്യം ചെയ്തതായും മകൻ പറഞ്ഞു.
ആശുപത്രിയിലേക്ക് മാറ്റുേമ്പാൾ പിതാവ് മരിച്ചിട്ടില്ലായിരുന്നു. ആംബുലൻസിൽവെച്ച് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. എന്തുകൊണ്ടാണ് പിതാവിനെ ചിരായു ആശുപത്രിയിലേക്ക് മാറ്റിയത്?. റോഡരികിൽ തള്ളാനായിരുന്നെങ്കിൽ ആംബുലൻസ് അയക്കണമായിരുന്നോ? മകൻ ചോദിച്ചു. രണ്ടു ആശുപത്രികളും തെറ്റ് ചെയ്തതായും മകൻ പറഞ്ഞു. സംഭവത്തിൽ ജില്ല കലക്ടർ പീപ്പിൾസ് ആശുപത്രിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് നിർദേശങ്ങൾ പ്രകാരം രോഗിയെ ചിരായു ആശുപത്രിയിലേക്ക് ആംബുലൻസിൽ അയച്ചിരുന്നു. 40 മിനിറ്റിന് ശേഷം ആംബുലൻസ് തിരിച്ചുവരുന്നതായി അറിയിച്ചു. ആശുപത്രിയിലെത്തി മൃതദേഹവുമായി കാത്തുനിൽക്കുന്നതിനിടെ ആംബുലൻസ് അധികൃതർ മറ്റൊരു സ്ട്രച്ചർ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, നൽകാൻ കഴിഞ്ഞില്ല. സ്ട്രച്ചർ നൽകാൻ മടിച്ചതോടെ ആംബുലൻസ് ജീവനക്കാർ രോഗിയെ വഴിയരികിൽ തള്ളുകയായിരുന്നു. തുടർന്ന് ഞങ്ങളുടെ ജീവനക്കാരോട് പി.പി.ഇ കിറ്റ് ധരിച്ചശേഷം രോഗിയെ സ്ട്രക്ചറിൽ എടുത്തുകൊണ്ടുവരാൻ ആവശ്യപ്പെട്ടു. എന്നാൽ, ആരോഗ്യപ്രവർത്തകർ അദ്ദേഹത്തെ എടുത്തപ്പോഴേക്കും അദ്ദേഹത്തിെൻറ ശ്വാസം നിലച്ചിരുന്നു’ പീപ്പിൾസ് ആശുപത്രി മാനേജർ ഉദയ് ശങ്കർ ദീക്ഷിത് കൂട്ടിച്ചേർത്തു.
DEATHLY IRREVERENCEhttps://t.co/0gu9jPdts1
— mohammad ismail (@drismail1426) July 7, 2020
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.