കോവിഡിന്‍റെ രണ്ടാം തരംഗം: രാജ്യത്തെ കൂടുതൽ പേർ ദരിദ്രരാകും

കോവിഡിന്‍റെ രണ്ടാം തരംഗം അതിരൂക്ഷമായി ഇന്ത്യയിൽ തുടരുകയാണ്​. കഴിഞ്ഞ ഏതാനം ദിവസങ്ങളായി രണ്ട്​ ലക്ഷത്തിന്​ മുകളിലാണ്​ രാജ്യത്തെ പ്രതിദിന കോവിഡ്​ രോഗികൾ. കോവിഡിന്‍റെ രണ്ടാം തരംഗം കൂടി എത്തിയതോടെ രാജ്യത്ത്​ കൂടുതൽ ജനങ്ങൾ പട്ടിണിയിലേക്ക്​ പോകുമെന്നാണ്​ സാമ്പത്തിക വിദഗ്​ധർ നൽകുന്ന മുന്നറിയിപ്പ്​. കോവിഡ്​ മൂലം കഴിഞ്ഞ വർഷം 32 മില്യൺ ആളുകൾ പട്ടിണിയിലായെന്നാണ്​ കണക്കുകൾ. ആഗോളതലത്തിൽ മധ്യവർഗക്കാരായിരുന്ന 52 മില്യൺ ആളുകൾ ദാരിദ്ര്യത്തിലേക്ക്​ പോയിരുന്നു.

പതിറ്റാണ്ടുകൾ കൊണ്ട്​ ഇന്ത്യയുണ്ടാക്കിയ പുരോഗതിയെയാണ്​ കോവിഡ്​ തകർത്തെറിഞ്ഞത്​. ഘടനാപരമായ പ്രശ്​നങ്ങളിൽ ഉഴറുന്ന ഇന്ത്യൻ സമ്പദ്​വ്യവസ്ഥക്ക്​ മേലുള്ള കനത്ത പ്രഹരമായിരുന്നു കോവിഡ്​ മഹാമാരി. കോവിഡ്​ തുടരുന്നടുത്തോളം സമയം അത്​ കടുത്ത തിരിച്ചടിയുണ്ടാക്കുക രാജ്യത്തെ മധ്യവർഗത്തിനാവുമെന്നാണ്​ സാമ്പത്തിക വിദഗ്​ധർ നൽകുന്ന മുന്നറിയിപ്പ്​.

കോവിഡിന്‍റെ രണ്ടാം തരംഗം ഉണ്ടായപ്പോൾ കഴിഞ്ഞ വർഷ​ത്തെ പോലെ രാജ്യവ്യാപക ലോക്​ഡൗൺ പ്രഖ്യാപിക്കാൻ നരേന്ദ്ര മോദി സർക്കാർ തയാറയിട്ടില്ല. സമ്പദ്​വ്യവസ്ഥക്ക്​ ഇനിയുമൊരു ലോക്​ഡൗൺ താങ്ങാൻ കഴിയില്ലെന്ന ബോധ്യത്തിൽ നിന്നാവണം ഭരണാധികാരികളുടെ പിന്മാറ്റം. പക്ഷേ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്​. ഈ നിയന്ത്രണങ്ങളും കടുത്ത പ്രതിസന്ധി സൃഷ്​ടിക്കുക ഇന്ത്യൻ മധ്യവർഗത്തിനാവും. കോവിഡ്​ പ്രതിരോധം ഫലപ്ര​ദമാണെന്നാണ്​ മോദി സർക്കാർ അവകാശപ്പെടുന്നതെങ്കിലും വാക്​സിൻ ക്ഷാമം ഉൾപ്പടെ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു.

കോവിഡ്​ പ്രതിസന്ധി ഇന്ത്യൻ മധ്യവർഗത്തെ കനത്ത പ്രതിസന്ധിയിലേക്ക്​ തള്ളിവിടുമെന്നതിൽ തർക്കമില്ല. ഇനി പന്ത്​ കേന്ദ്രസർക്കാറിന്‍റെ കോർട്ടിലാണ്​. കോവിഡ്​ മൂലമുണ്ടായ പ്രതിസന്ധിയിൽ ഉഴുന്ന സാധാരണക്കാരായ ജനങ്ങൾക്കും മധ്യവർഗത്തിനുമായി പ്രത്യേക പാക്കേജ്​ സർക്കാർ​ പ്രഖ്യാപിച്ചേ മതിയാകു. കഴിഞ്ഞ തവണത്തെ വായ്​പമേള പോലുള്ളവ കൊണ്ട്​ കോവിഡ്​ രണ്ടാം തരംഗത്തിൽ നിന്നുള്ള പ്രതിസന്ധിയിൽ നിന്ന്​ കരകയറാനാവില്ല.

Tags:    
News Summary - COVID-19 pushes India’s middle class toward poverty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.