ബംഗളൂരു: കൊറോണ ഭീതിയെ തുടർന്ന് ബംഗളൂരുവിൽ ഞായറാഴ്ച തുടങ്ങാനിരുന്ന ആർ.എസ്.എസിെൻറ അഖില ഭാരതീയ പ്രതിന ിധി സഭ മാറ്റിവെച്ചു. ബംഗളൂരുവിൽ അഞ്ചോളംേപർക്ക് േകാവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതിരോധ നടപടികള ുടെ ഭാഗമായി കർണാടക സർക്കാർ പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ആർ.എസ്.എസ് പരിപാടി മാറ്റിവെച്ചത്. മാർച്ച് 15 മുതൽ 17 വരെയാണ് പരിപാടി നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിർദേശത്തെ തുടർന്നാണ് യോഗം മാറ്റിയതെന്ന് ആർ.എസ്.എസ് സഹകാര്യവാഹക് സുരേഷ് ഭയ്യാജി ജോഷി അറിയിച്ചു.
കോവിഡ് -19 വ്യാപനം തടയുന്നതിനായി സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ നിലവിൽവന്നതോടെ ബംഗളൂരുവിലും കർണാടകയിലെ പലഭാഗങ്ങളിലും ജനത്തിരക്ക് കുറഞ്ഞു. സംസ്ഥാനത്തെ പലയിടങ്ങളിലും കലബുറഗിയിലും ആളുകളും കുറഞ്ഞതോടെ ബന്ദിന് സമാനമായ സാഹചര്യമാണുള്ളത്. കലബുറഗിയും ആളൊഴിഞ്ഞ നിലയിലാണ്. സാധാരണ ദിവസങ്ങളിൽനിന്ന് വ്യത്യസ്തമായി ബംഗളൂരു നഗരത്തിലും തിരക്കുകുറഞ്ഞു.
അതേസമയം, ബംഗളൂരുവിലും മറ്റു ജില്ലകളിലും ശനിയാഴ്ചയും സ്കൂളുകൾ പ്രവർത്തിച്ചത് വിവാദമായി. ഒരാഴ്ചത്തേക്കാണ് കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാളുകൾ, പബുകൾ, തിയറ്ററുകൾ, ഹെൽത്ത് ക്ലബുകൾ, സ്വിമ്മിങ് പൂളുകൾ, പാർക്കുകൾ തുടങ്ങിയവ അടച്ചിടാൻ നിർദേശിച്ചത്. ബംഗളൂരുവിലെ പ്രശസ്തമായ ലാൽബാഗ്, കബൻ പാർക്ക് തുടങ്ങിയ ഇടങ്ങളിലും ശനിയാഴ്ച മുതൽ ആളുകളെ പ്രവേശിപ്പിച്ചില്ല.
ഐ.ടി കമ്പനികളിൽ ഭൂരിഭാഗവും ജീവനക്കാരോട് വീടുകളിൽനിന്നും ജോലി ചെയ്യാൻ നിർദേശിച്ചതോടെ വൈറ്റ്ഫീൽഡ്, ഇലക്ട്രോണിക് സിറ്റി തുടങ്ങിയ പ്രദേശങ്ങളിലും തിരക്കൊഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.