ഭോപ്പാൽ: കോവിഡ് രോഗിയെ പുരുഷ നഴ്സ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഭോപ്പാലിലെ സർക്കാർ ആശുപത്രിയിലായിരുന്നു സംഭവം. ഒരു മാസം മുമ്പ് നടന്ന സംഭവത്തെ കുറിച്ചുള്ള വാർത്തകൾ പ്രതിയെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് പുറത്ത് വന്നത്.
43കാരിയെ ഭോപ്പാൽ മെമ്മോറിയൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഏപ്രിൽ ആറിനാണ് ഇവർ പീഡനത്തിനിരയായത്. ഡോക്ടറോടാണ് പീഡനവിവരം ഇവർ പങ്കുവെച്ചത്. തുടർന്ന് ഡോക്ടർ ഇക്കാര്യം പൊലീസിനെ അറിയിച്ചു. ഏപ്രിൽ ആറിന് തന്നെ പീഡനത്തിനിരയായ സ്ത്രീയുടെ ആരോഗ്യനില മോശമാവുകയും വെൻറിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അന്ന് രാത്രിയോടെ തന്നെ ചികിത്സയിലിരിക്കെ ഇവർ മരണപ്പെട്ടു.
നിഷാദ്പുര പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. സന്തോഷ് അഷിർവാർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ വിചാരണ നടപടികൾ ഉടൻ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.