90 മിനിറ്റിനുള്ളിൽ കോവിഡ് ഫലം: കിറ്റ് പുറത്തിറക്കി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്​

ന്യൂഡൽഹി: 90 മിനിറ്റിനുള്ളിൽ കോവിഡ് പരിശോധന ഫലം ലഭിക്കുന്ന ടെസ്റ്റിങ് കിറ്റ് പുറത്തിറക്കി ടാറ്റ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്. തിങ്കളാഴ്ച പുറത്തിറക്കിയ കിറ്റ് ഡിസംബറിൽ ആശുപത്രികളിലും ലബോറട്ടറികളിലും ലഭ്യമാക്കുമെന്ന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ഗിരീഷ് കൃഷ്ണമൂർത്തി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ടാറ്റയുടെ ഹെൽത്ത് കെയർ വിഭാഗമായ ടാറ്റ മെഡിക്കൽ ആൻഡ് ഡയഗ്ണോസ്റ്റിക്സ് ആണ് കിറ്റ് വികസിപ്പിച്ചെടുത്തത്. സർക്കാർ അനുമതികൾ ലഭിച്ച കിറ്റ് ടാറ്റയുടെ ചെന്നൈയിലെ പ്ലാൻറിലാണ് നിർമിക്കുക. പ്രതിമാസം 10 ലക്ഷം കിറ്റുകൾ നിർമിക്കാനുള്ള ശേഷി പ്ലാൻറിൽ ഉള്ളതായും ഗിരീഷ് കൃഷ്ണമൂർത്തി വ്യക്തമാക്കി.

Tags:    
News Summary - covid result in 90 minutes: Tata Institute releases a kit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.