കോവിഡ്​ നിയന്ത്രണത്തിന്​ ആറു നിർദേശങ്ങൾ മുന്നോട്ട്​വെച്ച്​ നീതി ആയോഗ്​ സി.ഇ.ഒ 

ന്യൂഡൽഹി: കോവിഡ്​ വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്​ഡൗൺ അവാസാനിക്കാനിരിക്കെ മഹാമാരിയെ നേരിടാൻ ആറ്​ നിർദേശങ്ങളുമായി നീതി ആയോഗ്​ സി.ഇ.ഒ അമിതാഭ്​ കാന്ത്​. റെഡ്​ സോൺ മേഖലയിൽ കർശന നിയന്ത്രണവും ‘ഹൈപ്പർ ഐസൊലേഷനും’ ഏർപ്പെടുത്തുക, സാമൂഹിക അകലം പാലിക്കലും മാസ്​ക്​ ധരിക്കലും ജീവിതചര്യയുടെ ഭാഗമാക്കുക, വൈറസിൽ നിന്നും പിന്നോട്ട്​ പോകുക, 60 വയസ്സിന് മുകളിലുള്ളവരെയും രോഗാവസ്ഥയിലുള്ളവരെയും നോക്കുക, വാക്​സിൻ കണ്ടെത്താനുള്ള ശ്രമങ്ങൾ, ഉപജീവനത്തിനായി, സമ്പദ്‌വ്യവസ്ഥ പൂർണമായ വിതരണ ശൃംഖലകളോടെ പുനഃരാരംഭിക്കുക എന്നീ നിർദേശങ്ങളാണ്​ അമിതാഭ്​ കാന്ത്​ മുന്നോട്ടുവെക്കുന്നത്​. 

ലോക്ഡൗൺ അനിയന്ത്രിതമായി നീട്ടുന്നത്​ രാജ്യത്ത്​ സമ്പദ്​വ്യവസ്ഥയെ തകർക്കുമെന്ന്​ വിദഗ്​ധർ മുന്നറിയിപ്പ്​ നൽകിയിരുന്നു. എന്നാൽ, ലോക്​ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ പല സംസ്ഥാനങ്ങളിലും കോവിഡ്​ കേസുകൾ വർധിക്കുന്നതും കേന്ദ്ര സർക്കാറിനെ ആശങ്കയിലാക്കിയിട്ടുണ്ട്​. 

കോവിഡ്​ കേസുകൾ കൂടുതൽ റിപ്പോർട്ട്​ ചെയ്​ത സ്ഥലങ്ങളെയാണ്​ കേന്ദ്ര സർക്കാർ റെഡ്​ സോണായി തിരിച്ചിരിക്കുന്നത്​. ഈ മേഖലയിൽ കർശന നിയന്ത്രണവും ‘ഹൈപ്പർ ഐസൊലേഷനും’ ഏർപ്പെടുത്തി വൈറസ്​ വ്യാപനം ഇല്ലതാക്കുക എന്നതാണ്​ അമിതാഭ്​ കാന്ത്​ മ​ുന്നോട്ട്​ വെക്കുള്ള ആദ്യ നിർദേശം. 

റെഡ്​ സോണല്ലാത്ത മേഖലകളിൽ നിന്നും ജോലികളിലേക്കും ദൈനംദിന ജീവിതത്തിലേക്കും മാറു​ന്നവർ ശാരീരിക അകലം പാലിക്കലും മാസ്ക്​ ധരിക്കലും ജീവിത ശൈലിയുടെ ഭാഗമാക്കുക. കോവിഡ്​ ബാധ പ്രതിരോധിക്കാൻ മുൻകരുതലുകൾ  ആവശ്യമാണെന്ന്​ അ​ദ്ദേഹം പറയുന്നു. 

കോവിഡ്​ വൈറസ് തിരിച്ചു വരാതിരിക്കാൻ രാജ്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി ലഘൂകരിക്കണ​െമന്നാണ്​ ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ളവർ ആവർത്തിക്കുന്നത്​. ഇങ്ങനെ വൈറസിൽ നിന്നും പിന്നോട്ട്​ പോവുക എന്നാണ്​ മറ്റൊരു നിർദേശം. 

60 വയസിന്​ മുകളിലുള്ളവർക്കും രോഗാവസ്ഥയിലുള്ളവർക്കും വൈറസ്​ ബാധ ഗുരുതരമായി ബാധിക്കുമെന്നതിനാൽ അത്തരക്കാരെ അമിതശ്രദ്ധ നൽകി നോക്കുക. പ്രമേഹം, ശ്വാസകോശ സംബന്ധമായ അസുഖം, ഹൃദയസംബന്ധമായ രോഗങ്ങൾ, കാൻസർ തുടങ്ങിയവയും ജനിതക രോഗങ്ങളും പ്രശ്നങ്ങളുമുള്ളവരിൽ വൈറസ്​ ബാധ മരണത്തിന്​ കാരണമായേക്കാമെന്നാണ്​ റിപ്പോർട്ട്​. അതിനാൽ അപകട സാധ്യതയുള്ള ഈ വിഭാഗക്കാർക്ക്​ തുടർച്ചയായ പരിശോധനയും പരിചരണവും നൽകണമെന്നും ആവശ്യപ്പെടുന്നു.

കോവിഡ്​ പകർച്ചവ്യാധിയായതിനാൽ വാക്സിൻ കണ്ടെത്തുക എന്നത്​ അനിവാര്യതയാണ്​. മരുന്നുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ അംഗീകരിക്കപ്പെട്ട വാക്​സിൻ ഇല്ല എന്നതിനാലാണ് കോവിഡ്​ ബാധ ഒരു ശാശ്വത ഭീഷണിയായി തുടരുന്നത്.

ലോക്​ഡൗൺ മറ്റ്​ രാജ്യങ്ങളെ പോലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചിട്ടുണ്ട്​.  ഘട്ടംഘട്ടമായി വിതരണ ശൃംഖലകൾ തുറന്നു കൊണ്ട്​ സമ്പദ്‌വ്യവസ്ഥ നിലനിർത്തുക എന്നതും ആളുകളുടെ ഉപജീവന മാർഗങ്ങൾക്ക്​ മുൻഗണന നൽകണമെന്നും അമിതാഭ്​ കാന്ത്​ നിർദേശിക്കുന്നു.

Tags:    
News Summary - Covid : Six-point Plan Shared by Niti Aayog CEO Offers Solution - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.