ന്യൂഡൽഹി: കോവിഡിെൻറ ഇന്ത്യൻ വകഭേദത്തിനെതിരെ കോവിഷീൽഡ്, കോവാക്സിൻ എന്നിവ ഫലപ്രദമെന്ന് പഠനം. വാക്സിനേഷന് ശേഷവും രോഗം വന്നാൽ കാര്യമായ രോഗലക്ഷണങ്ങൾ പ്രകടമാവില്ലെന്ന് ഐ.ജി.ഐ.ബി ഡയറക്ടറായ അനുരാഗ് അഗർവാൾ നടത്തിയ പഠനത്തിൽ പറയുന്നു.
കോവിഡിെൻറ ഇന്ത്യൻ വകഭേദമായ B.1.617നെതിരെ വാക്സിനുകൾ ഫലപ്രദമാണെന്നാണ് പഠനത്തിൽ പറയുന്നത്. ഇതുസംബന്ധിച്ച കൂടുതൽ കണക്കുകൾ ലഭിക്കുന്നതോടെ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഗർവാൾ പറഞ്ഞു.
കൗൺസിൽ ഫോർ സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ചിന് കീഴിൽ വരുന്ന സ്ഥാപനമാണ് പഠനം നടത്തിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആൻഡ് ഇൻറഗ്രേറ്റീവ് ബയോളജി(ഐ.ജി.ഐ.ബി). ഹൈദരാബാദിലെ സെല്ലുലാർ ആൻഡ് മോളിക്യുളാർ ബയോളജിയും കോവിഡിെൻറ ഇന്ത്യൻ വകഭേദത്തിനെതിരെ വാക്സിനുകൾ ഫലപ്രദമെന്ന് കണ്ടെത്തിയിരുന്നു. പ്രാഥമികമായി നടത്തിയ പഠനത്തിലാണ് വാക്സിനുകൾ ഇന്ത്യൻ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് കണ്ടെത്തിയതെന്നും ആത്മവിശ്വാസം നൽകുന്നതാണ് പഠനഫലമെന്നും സി.സി.എം.ബി ഡയറക്ടർ രാകേഷ് മിശ്ര ട്വീറ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.