ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി പശു ഇറച്ചി എന്ന പേരില്‍ പിടിച്ച െടുത്തതിൽ 90 ശതമാനവും കാളയുടെയും എരുമയുടേതുമെന്ന് പരിശോധനാഫലം. 2014 മുതൽ 2018 വെര കാലയളിൽ പിടിച്ചെടുത്ത മംസത്തിെൻറ 112 സാമ്പിളുകളുപയോഗിച്ച് ഹൈദരാബാദിലെ നാഷനല്‍ റിസർച് സെൻററിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം പുറത്തുവന്നത്.
പൊലീസും മറ്റും പിടികൂടി അയച്ചതിൽ ഏഴുശതമാനത്തിൽ താഴെയാണ് പശു ഇറച്ചിയുടെ അളവ് കണ്ടെത്തിയതെന്നും കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സിലിെൻറ കീഴിലുള്ള നാഷനല്‍ റിസര്‍ച് സെൻററിെൻറ പഠന റിപ്പോർട്ടിൽ വ്യക്തമാക്കി. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ മാംസം പരിശോധനക്കെത്തിയത്. പരിശോധിച്ച 112 ൽ 63 സാമ്പിളുകൾ കാളയുടേതാണ്. 22 സാമ്പിളുകൾ എരുമയുടെയും, അഞ്ചെണ്ണം ഒട്ടകം, ആട് എന്നിവയുടേതുമാണെന്നും പരിശോധന റിപ്പോർട്ടിൽ പറയുന്നു.
139 സാമ്പിളുകളാണ് കേന്ദ്രത്തിൽ പരിശോധനക്കെത്തിയത്. ഇതിൽ 112 സാമ്പിളുകൾ മാത്രമേ ഡി.എൻ.എ ടെസ്റ്റിന് അനുയോജ്യമായിട്ടുള്ളൂ. കേന്ദ്രത്തിൽ നരേന്ദ്ര മോദി അധികാരത്തിൽവന്നശേഷം പശുവിെൻറ പേരിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കുനേരെ നിരവധി ആക്രമണങ്ങളാണ് സംഘ്പരിവാർ സംഘടനകളുടെ ഭാഗത്തുനിന്നുമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.