ലഖ്നോ: അഭ്യൂഹങ്ങൾ ശരിയായാൽ അടുത്ത കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയോടെ രാജ്യത്തിനൊരു പശു മന്ത്രാലയവും ‘പശുമന്ത്രി’യേയും ലഭിക്കും. ഗോസംരക്ഷണം ദേശീയ തലത്തിൽതന്നെ വലിയൊരു ചർച്ചയാക്കിയ മോദി സർക്കാർ ഇതുമായി ബന്ധപ്പെട്ട് നീക്കമാരംഭിച്ചതായാണ് റിപ്പോർട്ട്. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രസ്താവന ഇത് ശരിെവക്കുന്നു.
പശുക്കള്‍ക്കായി പ്രത്യേക മന്ത്രാലയം സ്ഥാപിക്കുന്നതിനെ കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി അമിത് ഷാ വ്യക്തമാക്കി. ഇതുസംബന്ധിച്ച് നിരവധി നിർദേശങ്ങളുണ്ടെന്നും പരിശോധിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ദ ടെലഗ്രാഫ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഉത്തര്‍പ്രദേശിലെ ത്രിദിന സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
പശു വകുപ്പ് വേണമെന്ന് യോഗി ആദിത്യനാഥ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോള്‍ ആദിത്യനാഥ് നേരില്‍ക്കണ്ട് ആവശ്യം ഉന്നയിച്ചതായി ബി.ജെ.പി നേതാക്കൾ ചൂണ്ടിക്കാട്ടി. ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിൽ പശുക്ഷേമത്തിന് പ്രത്യേക മന്ത്രിയുണ്ട്. പശുക്കൾക്ക് ആധാർ മാതൃകയിൽ തിരിച്ചറിയൽ കാർഡ് സംവിധാനം ഏർപ്പെടുത്തണമെന്ന നിർദേശം കഴിഞ്ഞ ഏപ്രിലിൽ കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചിരുന്നു. പശുക്കളെ തിരിച്ചറിയാനും അവയുടെ കള്ളക്കടത്തും മറ്റും തടയാനും ഇത് സഹായിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച സമിതി നൽകിയ ശിപാർശ.
ഇക്കാര്യം സർക്കാർ സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തു. പശുവിെൻറ വയസ്സ്, ഇനം, പ്രദേശം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുന്നതാണ് സംവിധാനം. ഉടമസ്ഥർ ഉപേക്ഷിക്കുന്ന പശുക്കളെ കടത്തുന്നത് തടയാനും സംരക്ഷിക്കാനും എല്ലാ സംസ്ഥാനങ്ങളിലും 500 പശുക്കളെയെങ്കിലും ഉൾക്കൊള്ളുന്ന ഷെൽട്ടറുകൾ സ്ഥാപിക്കാനും ജോയൻറ് സെക്രട്ടറിയുടെ േനതൃത്വത്തിലുള്ള സമിതി ശിപാർശ ചെയ്തിട്ടുണ്ട്. ഇതിെൻറ ചെലവ് വഹിക്കേണ്ടത് സംസ്ഥാനങ്ങളാണ്.
പശുവിെൻറ ചാണകം, മൂത്രം, പാൽ, തൈര്, നെയ്യ് (പഞ്ചഗവ്യം) എന്നിവയുടെ ഗുണഫലങ്ങളെ കുറിച്ച് പഠിക്കാൻ 19 അംഗ സമിതിയെ കേന്ദ്രസർക്കാർ ഇൗയിടെ നിയമിച്ചിരുന്നു. സമിതി അംഗങ്ങളിൽ മൂന്നുപേർ ആർ.എസ്.എസ്-വി.എച്ച്.പി ബന്ധമുള്ളവരാണ്. മോദിയുടെ ജന്മസ്ഥലമായ ഗുജറാത്തിൽ പശുക്കളെ കശാപ്പുചെയ്യുന്നവർക്ക് കനത്ത പിഴയും ജീവപര്യന്തം തടവും ശിക്ഷ വിധിക്കാനുള്ള നിയമവും നടപ്പാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.