ജയ്പൂർ: പശുവിെന ആരാധിക്കുന്നവരുെട വികാരങ്ങൾ മുറിെപ്പട്ടാലും അക്രമസംഭവങ്ങൾ അഴിച്ചു വിടരുെതന്ന് ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത്. പശുവിനെ ആരാധിക്കുന്നത് നമുക്ക് ഗുണകരമാെണന്നും അദ്ദേഹം ജയ്പൂരിൽ നടന്ന യോഗത്തിൽ അറിയിച്ചു. ആറു ദിവസത്തെ സന്ദർശനത്തിനായി രാജസ്ഥാനിൽ എത്തിയതാണ് മോഹൻ ഭാഗവത്.
പശുവിനെ ആരാധിക്കുന്നവർ ഗോപുജക്കുവേണ്ടി സ്വയം സമർപ്പിക്കണം. തങ്ങളുടെ വികാരങ്ങൾക്ക് ആഴത്തിലുള്ള മുറിവ് ഏറ്റാൽ പോലും അവർ അക്രമ സംഭവങ്ങൾ അഴിച്ചു വിടരുതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസങ്ങളിലായി ഗോരക്ഷയുെട പേരിൽ ധാരാളം അക്രമങ്ങൾ രാജ്യത്ത് അരങ്ങേറിയ പശ്ചാത്തലത്തിൽ കൂടിയാണ് അഭിപ്രായ പ്രകടനം.
ചൈനീസ് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ചെറുകിട കുടിൽ വ്യവസായങ്ങളിൽ ഉത്പാദിപ്പിക്കുന്ന സ്വദേശി ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലതെന്നും അവ തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.