ന്യൂഡൽഹി: ഗോമൂത്രം ചികിത്സക്കായി ഉപയോഗിക്കാമെന്ന് ഖുർആനിലുണ്ടെന്നും അതിനാൽ ഇത് മുസ്ലിംകൾ ഉപയോഗിക്കണമെന്നും യോഗ ഗുരുവും പതഞ്ജലി കമ്പനി ഉടമയുമായ ബാബാ രാംദേവ്. ഇന്ത്യ ടി.വിയിൽ ‘ആപ് കി അദാലത്’ എന്ന പരിപാടിയിലാണ് രാംദേവ് ഇക്കാര്യം പറഞ്ഞത്.
‘പതഞ്ജലി ഹിന്ദു കമ്പനിയാണെന്ന് ചിലർ പ്രചരിപ്പിക്കുന്നു. ഞാൻ മുസ്ലിം കമ്പനികൾക്കെതിരെ പ്രചാരണം നടത്തിയിട്ടില്ല. ഹംദർദ്, ഹിമാലയ എന്നീ കമ്പനികളെ എപ്പോഴും പിന്തുണച്ചിട്ടുണ്ട്. ഹിമാലയ മരുന്ന് കമ്പനി ഉടമ ഫാറൂഖ് ഭായ് എനിക്ക് യോഗ ഗ്രാമം തുടങ്ങാൻ സ്ഥലമനുവദിച്ച ആളാണ്. എനിക്കെതിരെ പ്രചാരണം നടത്തുന്നവർ വിദ്വേഷത്തിെൻറ മതിലുകൾ പണിയുകയാണ്’ -രാംദേവ് പറഞ്ഞു.
പതിനായിരം കോടി രൂപ ആസ്തിയുള്ള പതഞ്ജലി ഗ്രൂപ് തെൻറ കാലശേഷം ആർക്ക് കൈമാറണമെന്ന കാര്യത്തിൽ കൃത്യമായ ധാരണയുണ്ടെന്നും താൻ തെരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്ന 500 സന്യസി(സാധു)മാർക്കാവും അതെന്നും 52കാരനായ യോഗഗുരു വെളിപ്പെടുത്തി. തെൻറ പിൻഗാമികൾ കച്ചവടക്കാേരാ ഭൗതിക നേട്ടത്തിന് പ്രവർത്തിക്കുന്നവരോ ആകില്ല. ഒരിക്കലും ചെറുതായി ചിന്തിച്ചില്ല. എപ്പോഴും വലുതായാണ് ചിന്തിച്ചത്. നമ്മുടെ രാജ്യത്തിെൻറ വരാനിരിക്കുന്ന 500 വർഷത്തെക്കുറിച്ചാണ് ആലോചിക്കുന്നത് ^അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.