പാകൂർ (ഝാർഖണ്ഡ്): പശുക്കശാപ്പും മാട്ടിറച്ചി വിൽപനയും ആരോപിച്ച് ഝാർഖണ്ഡിലെ പാകൂർ ജില്ലയിൽ ഏഴു പേരെ അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തുനിന്ന് 16 പശുക്കളെ രക്ഷപ്പെടുത്തിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. മണിറാംപൂർ ഗ്രാമത്തിൽ പശുവിനെ കശാപ്പ് ചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് എസ്.പി. ശൈലേന്ദ്ര പ്രസാദ് ഭുൺവാൽ പറഞ്ഞു. 2015 മുതൽ സംസ്ഥാനത്ത് പശുക്കശാപ്പും മാട്ടിറച്ചി വിൽപനയും നിരോധിച്ചിരുന്നു.
ഗ്രാമത്തിലെ മൂന്ന് വീടുകളിൽ നടത്തിയ പരിശോധനയിൽ 45 കിലോ മാട്ടിറച്ചി, കശാപ്പുചെയ്ത നാല് പശുക്കൾ, 12 കത്തികൾ, 16 ജീവനുള്ള പശുക്കൾ എന്നിവ പിടിച്ചെടുത്തു. ഹലീം ശൈഖ്, ഷുക്കൂർ ശൈഖ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.