ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കുന്നതിനെതിരെ സി.പി.ഐയും സുപ്രീംകോടതിയിൽ. പാർലമെന്‍ററി പാർട്ടി നേതാവും സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വമാണ് ഹരജി നൽകിയത്.
പൗരത്വ ഭേദഗതി നിയമം ഭരണഘടനക്കും മതേതര തത്വങ്ങൾക്കും എതിരാണെന്നും സി.എ.എ ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്നുമാണ് ഹരജിയിലെ ആവശ്യം.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ മുസ് ലിം ലീഗ്, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ഡി.വൈ.എഫ്.ഐയും സുപ്രീംകോടതിയിൽ ഹരജികൾ നൽകിയിരുന്നു. കോടതിയെ സമീപിക്കാൻ കേരള സർക്കാരും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ 250ൽ അധികം ഹരജികൾ ഈ വിഷയത്തിൽ കോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.