ന്യൂഡൽഹി: അയോധ്യ കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് നീട്ടിയ സുപ്രീംകോടതി തീരുമാനത്തിനു പിന്നാലെ രൂപപ്പെടുന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ സി.പി.എം പോളിറ്റ് ബ്യൂറോ ഉത്കണ്ഠ പ്രകടിപ്പിച്ചു. ബാബരി മസ്ജിദ് പൊളിച്ച 1992 കാലത്തെ സാഹചര്യം സൃഷ്ടിക്കുമെന്ന് സംഘ്പരിവാറും ബി.ജെ.പി സർക്കാറിലെ കേന്ദ്രമന്ത്രിമാരുമാണ് ഭീഷണി മുഴക്കുന്നത്.
പള്ളി പൊളിച്ചത് ദേശീയ അപമാനമെന്നാണ് 1994ലെ സുപ്രീംകോടതി വിധി വിശേഷിപ്പിച്ചത്. പുരാതന നിർമിതി തകർക്കുക മാത്രമല്ല സംഭവിച്ചത്. നീതിബോധത്തിൽ ന്യൂനപക്ഷങ്ങൾക്കുള്ള വിശ്വാസം തന്നെ അത് തകർത്തു. നിയമവാഴ്ചയിലും ഭരണഘടനാ പ്രക്രിയയിലുമുള്ള വിശ്വാസം ഉലച്ചു.
സുപ്രീംകോടതി വിധി അനുസരിക്കുമെന്നാണ് ബി.ജെ.പി ഒൗപചാരികമായി പ്രസ്താവിച്ചിട്ടുള്ളത്. പൊതുതെരഞ്ഞെടുപ്പ് അടുത്തുവരുേമ്പാൾ ബി.ജെ.പിയുടെ സ്വഭാവം മാറുന്നു.
ക്ഷേത്രം പണിയാൻ പുതിയ നിയമം നിർമിക്കണമെന്ന് പൊടുന്നനെ ആർ.എസ്.എസ് ആവശ്യമുയർത്തുന്നു. നീതിന്യായ പ്രക്രിയയെ അവമതിക്കുന്നതാണ് ഇതത്രയും. ഇത്തരമൊരു ആവശ്യം ഭരണഘടനക്കും നിയമത്തിനും വിരുദ്ധമാണ്. ക്ഷേത്രനിർമാണ സമ്മർദം ശക്തമാക്കുന്നത് വർഗീയ ചേരിതിരിവ് കൂടുതൽ ശക്തിപ്പെടുത്താനാണ്.
ഹിന്ദുത്വ വോട്ടുബാങ്ക് ഏകോപിപ്പിക്കാനാണ്. മോദിസർക്കാറിെൻറ പരാജയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാനാണ്. ഇൗ നീക്കം രാജ്യത്തിെൻറ െഎക്യത്തിന് വലിയ ഭീഷണി ഉയർത്തുന്നുണ്ട്. ക്രമസമാധാന പാലനത്തിന് അർപ്പിതമായ ഉത്തരവാദിത്തം വിശ്വാസയോഗ്യമായി യു.പിയിലെ ബി.ജെ.പി സർക്കാർ നിർവഹിക്കണമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.