ഒടുവിൽ ത്രിപുരയിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ സമീപത്തെ കുറിച്ച് സി.പി.എമ്മിൽ ധാരണയായി. നിലവിലെ സാഹചര്യത്തിൽ ബിജെപിയെ നേരിടാൻ കോൺഗ്രസുമായി അടവുനം സ്വീകരിക്കാനാണ് സിപിഎമ്മിന്റെ നീക്കം. ബിജെപി വിരുദ്ധ വോട്ട് ഭിന്നിക്കാതിരിക്കാൻ കോൺഗ്രസും സിപിഎമ്മും തമ്മിൽ ധാരണയിലെത്തും. എന്നാലിത് സഖ്യമാവില്ല. ത്രിപുര സി പി എം സംസ്ഥാന സമിതിയാണീ തീരുമാനം കൈക്കൊണ്ടത്. ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയും പ്രകാശ് കാരാട്ടും സംബന്ധിച്ച യോഗത്തിലാണീ തീരുമാനം കൈക്കൊണ്ടത്. ഈ തീരുമാനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും.
സഖ്യം എന്നതിലുപരി പ്രതിപക്ഷത്തിന്‍റെ വോട്ട് ഭിന്നിക്കാതിരിക്കാതിരിക്കാനുള്ള ശ്രമമാണ് ത്രിപുരയിൽ വേണ്ടതെന്നാണ് സി.പി.എം വിലയിരുത്തൽ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഒരു ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രമേയുള്ളൂ. വോട്ട് ഭിന്നിക്കാതിരുന്നാൽ ത്രിപുര തിരിച്ചുപിടിക്കാൻ എളുപ്പമാണെന്ന് സി.പി.എം വിലയിരുത്തൽ. പുതിയ സാഹചര്യത്തിൽ സീറ്റ് വിഭജനം വെല്ലുവിളിയാകുമെന്നാണ് സൂചന. ഇതിനകം തന്നെ, ഇരുപത് സീറ്റില്‍ ശക്തിയുള്ള തിപ്ര മോത പാര്‍ട്ടി ഇരട്ടിയിലധികം സീറ്റുകള്‍ വേണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്. എങ്കിലും ഇവർ വിട്ടുവീഴ്ച ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.
2024ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാഥിക്ക് സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, കോണ്‍ഗ്രസ് മൂന്നക്കം കടന്നാല്‍ 2004,2009 മാതൃകയില്‍ മുന്നണികള്‍ ഉണ്ടായേക്കുമെന്നും യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു. പുതിയ സാഹച ര്യത്തിൽ വോട്ടുകൾ ഭിന്നിക്കുന്നത് ഒഴിവാക്കുകയെന്ന തന്ത്രം വ്യാപിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.