മുംബൈ: എച്ച്.ഡി.എഫ്.സി ബാങ്കിെൻറ ഡിജിറ്റൽ സേവനങ്ങൾക്കും പുതിയ ക്രെഡിറ്റ് കാർഡ് വിതരണത്തിനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ താൽക്കാലിക വിലക്കേർപ്പെടുത്തി. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ബാങ്കിെൻറ ഡിജിറ്റൽ സേവനങ്ങൾ തുടർച്ചയായി തടസ്സപ്പെടുന്നത് കണക്കിലെടുത്താണ് അപ്രതീക്ഷിത നടപടി. സാധാരണ ഇത്തരം സംഭവങ്ങളിൽ പിഴ ഈടാക്കുകയാണ് പതിവ്. നവംബർ 21ന് എച്ച്.ഡി.എഫ്.സിയുടെ ഇൻറർനെറ്റ്-മൊബൈൽ ബാങ്കിങ് അടക്കം സേവനങ്ങൾ പൂർണമായി മുടങ്ങിയത് ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
2018 ഡിസംബറിൽ ബാങ്കിെൻറ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ ഉടൻ തകരാറിലായിരുന്നു. പെട്ടെന്നുണ്ടായ ഉപയോഗ വർധന കമ്പ്യൂട്ടർ സെർവറിന് താങ്ങാൻ പറ്റാത്തതാണ് ഇതിന് കാരണമെന്നായിരുന്നു ബാങ്കിെൻറ വിശദീകരണം. കൃത്യം ഒരു വർഷം പിന്നിട്ട ശേഷം ശമ്പളദിനത്തോടനുബന്ധിച്ചും സാങ്കേതിക തകരാറുണ്ടായി. അന്നു മുതലാണ് ബാങ്കിെൻറ ഡിജിറ്റൽ ഇടപാടുകൾ നിരീക്ഷിച്ചുവന്നതെന്ന് ആർ.ബി.ഐ വ്യക്തമാക്കി.
നവംബർ 21ലെ സേവന തടസ്സം വൈദ്യുതി നിലച്ചതുമൂലമാണെന്നാണ് ബാങ്കിെൻറ വിശദീകരണം. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സിക്ക് 1.49 കോടി ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളും 3.38 കോടി ഡെബിറ്റ് കാർഡ് ഉടമകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.