ലക്നോ: ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം യു.പിയിലെ ക്രമസമാധാന നില മെച്ചപ്പെട്ടുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പിയിലെ ക്രിമനലുകളെ ജയിലുകളിൽ അടക്കുകയോ ഏറ്റുമുട്ടലുകളിൽ വധിക്കുകയോ ചെയ്യുമെന്നും ആദിത്യനാഥ് വ്യക്തമാക്കി.
ഗാസിയബാദിലെ രാംലീല മൈതാനിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017ന് മാർച്ചിന് മുമ്പ് ഉത്തർപ്രദേശ് ക്രമസമാധാന നില തകർന്നിരിക്കുകയായിരുന്നു. ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഇക്കാര്യത്തിൽ പുരോഗതി ഉണ്ടാക്കാനും നിക്ഷേപം ആകർഷിക്കാനും സാധിച്ചുവെന്നും ആദിത്യനാഥ് പറഞ്ഞു.
അതേ സമയം, യോഗി പ്രസംഗിച്ച ദിവസം തന്നെയാണ് മീററ്റിൽ ബജ്രംദഗൾ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.