സി.ആർ.പി.എഫിലെ 47 പേർക്ക്​ കോവിഡ്​; ഒരു മരണം ; ബറ്റാലിയൻ അടച്ചുപൂട്ടി


ന്യൂഡൽഹി: ഡൽഹി സി.ആർ.പി.എഫ് ബറ്റാലിയനിലെ 47 സൈനികർക്ക് കോവിഡ് സ്ഥിരീകരിച്ചു. സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയി ലുള്ള 55 കാരനായ സൈനികൻ ചൊവ്വാഴ്​ച മരണപ്പെട്ടിരുന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന 31ാം ബറ്റാലിയനിലെ സബ്​ ഇൻസ്​പെക്​ടർ റാങ്കിലുള്ള സൈനികൻ മുഹമ്മദ്​ ഇക്രാം ഹുസൈൻ ആണ്​ മരിച്ചത്​. ഇദ്ദേഹം അസം സ്വദേശിയാണ്​.

കോവിഡ് വ്യാപനത്തെ മയൂർ വിഹാർ സി.ആർ.പി.എഫ് ബറ്റാലിയൻ 31 അടച്ചു. ഇവിടെയുള്ള 1100ഓളം ജവാൻമാർ നിലവിൽ ക്വാറൻറീനിലാണ്​.

സി.ആർ.പി.എഫ് പാരാമെഡിക്‌ യൂണിറ്റിലെ ഒരു നഴ്സിങ് അസിസ്റ്റൻറിന്​ ഏപ്രിൽ 21നാണ് ആദ്യം കോവിഡ്​ സ്ഥിരീകരിച്ചത്. ഇയാൾ ഡൽഹി രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. ഏപ്രിൽ 24ന് ബറ്റാലിയനിലെ ഒമ്പത് ജവാൻമാർക്കും തൊട്ടടുത്ത ദിവസം 15 ജവാൻമാർക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

Tags:    
News Summary - CRPF battalion sealed after personnel dies in Delhi - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.