മാവോവാദി ആക്രമണത്തില്‍ സൈനികന് വീരമൃത്യു

റായ്പൂര്‍: ഛത്തീസ്ഗഢിലെ ബിജാപൂരില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. സി.ആര്‍.പി.എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് ശാന്തി ഭൂഷണ്‍ തിര്‍കെ ആണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

ശനിയാഴ്ച രാവിലെയായിരുന്നു ആക്രമണം നടന്നത്. ജില്ലാ ആസ്ഥാനത്തുനിന്നും 60 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഒരു സൈനികന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

രാവിലെ 9.30ഓടെ ഡോന്‍ഗല്‍ ചിണ്ഡയിലെ പുഡ്‌കെ ഗ്രാമത്തിന് സമീപം റോഡ് സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന സൈനികര്‍ക്ക് നേരെ വെടിവെപ്പുണ്ടാകുകയായിരുന്നെന്ന് ബസ്തര്‍ ഐ.ജി പി. സുര്‍ന്ദര്‍രാജ് പറഞ്ഞു.

സ്ഥലത്തേക്ക് കൂടുതല്‍ സൈനികരെ അയച്ചിട്ടുണ്ടെന്നും പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണെന്നും ബസ്തര്‍ ഐ.ജി വ്യക്തമാക്കി.

Tags:    
News Summary - CRPF officer killed in exchange of fire with Maoists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.