ന്യൂഡൽഹി: കേന്ദ്ര പൊലീസ് സേന (സി.ആർ.പി.എഫ്) ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. ഡയറക്ടർ ജനറൽ അടക്കം ഇദ ്ദേഹവുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളും സമൂഹസമ്പർക്കം ഒഴിവാക്കി നിരീക്ഷണത്തിലേക്ക് മാറിയിട്ടുണ്ടെന്ന് സി.ആർ.പി.എഫ് വാർത്ത കുറിപ്പിൽ അറിയിച്ചു.
ഡയറക്ടർ ജനറലുമായി കോവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥൻ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. പരോക്ഷ ബന്ധത്തിെൻറ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങളുടെ ഭാഗമായി സമൂഹ സമ്പർക്കം ഒഴിവാക്കിയത്.
രാജ്യത്ത് കോവിഡ് ബാധിച്ച് 104 ആളുകളാണ് ഇതുവരെ മരിച്ചത്. 3,588 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3,197 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.