ബിജാപുർ (ഛത്തീസ്ഗഡ്): അവശനിലയിലായ ഗർഭിണിയെ കാട്ടിലൂടെ ആറ് കിലോമീറ്ററോളം കട്ടിലിൽ ചുമന്ന് ആശുപത്രിയിലെ ത്തിച്ച് സി.ആർ.പി.എഫ് സംഘം.
ബിജാപൂർ ജില്ലയിലെ പഡേഡ ഗ്രാമത്തിലാണ് സംഭവം. ഇവിടുത്തെ വനപ്രദേശത്ത് ഗ്രാമ വാസികളുടെ ക്ഷേമം അന്വേഷിക്കാൻ പതിവ് പട്രോളിങ്ങിനെത്തിയ സി.ആർ.പി.എഫ് സംഘത്തോട് ഗ്രാമീണർ അവശനിലയിലായ ഗർഭിണിയെ കുറിച്ച് പറയുകയായിരുന്നു. റോഡില്ലാത്തതിനാൽ വാഹനങ്ങളൊന്നും വരാത്തത് കൊണ്ട് യുവതിയെ ആശുപത്രിയിലെത്തിക്കാൻ മാർഗമില്ലാതെ വിഷമിക്കുകയായിരുന്നു വീട്ടുകാർ.
തുടർന്ന് ഒട്ടും സമയം കളയാതെ ബൂഡി എന്ന യുവതിയെ കട്ടിലിൽ ചുമന്ന് കാടിന് പുറത്തെത്തിക്കാൻ കമാൻഡർ അവിനാഷ് റായ് തീരുമാനിക്കുകയായിരുന്നു. റോഡിലെത്തിച്ചാലുടൻ ബിജാപുർ ജില്ലാ ആശുപത്രിയിലെത്തിക്കാൻ വാഹനസൗകര്യവും ഒരുക്കിയിരുന്നു. പ്രസവം അടുത്തിരുന്നതിനാൽ സമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത് കൊണ്ട് യുവതിയുടെ ജീവൻ രക്ഷിക്കാനായെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.