‘പണവും ഭക്ഷണവും സര്‍ക്കാര്‍ നൽകില്ല; പ്രിയ നാടേ, കരയുക...’’ മോദിയുടെ പ്രഖ്യാപനത്തെകുറിച്ച്​ ചിദംബരം

ന്യൂഡൽഹി: ‘‘പണവും ഭക്ഷണവുമുണ്ട്. പക്ഷെ സര്‍ക്കാര്‍ നൽകുന്നില്ല. എ​ന്റെ പ്രിയ നാടേ, കരയുക’ -19 ദിവസം കൂടി ലോക്​ ഡ ൗൺ നീട്ടിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട്​ മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ പ്രതികരണം ഇതായിരുന്നു.

ല ോക്​ഡൗൺ നീട്ടിയ തീരുമാനത്തെ അംഗീകരിച്ചുവെങ്കിലും പാവങ്ങൾക്കുൾപ്പെടെ ഒരു സഹായ പാക്കേജും അനുവദിക്കാത്തതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. രഘുറാം രാജന്‍, ജീന്‍ ഡ്രെസെ, പ്രഭാത് പട്‌നായിക് മുതല്‍ അഭിജിത്ത് ബാനര്‍ജി വരെയുള ്ള വരുടെ ഉപദേശങ്ങള്‍ ബധിരകര്‍ണ്ണങ്ങളിലാണ് പതിഞ്ഞതെന്നായിരുന്നു ചിദംബരത്തി​ന്റെ വിമർശനം.

"പ്രധാനമന്ത്രിയുടെ പുതുവത്സാരംശകള്‍ക്ക് തിരിച്ചും ആശംസ നല്‍കുന്നു. ലോക്ഡൗണ്‍ നീട്ടാനിടയായ നിര്‍ബന്ധ പ്രേരണ ഞങ്ങള്‍ മനസ്സിലാക്കുന്നു. ആ തീരുമാനത്തെ പിന്തുണക്കുന്നു. പക്ഷെ മുഖ്യമന്ത്രിമാരുടെ സാമ്പത്തിക ആവശ്യകതയ്ക്കുള്ള യാതൊരു പ്രതികരണവും കണ്ടില്ല. മാര്‍ച്ച് 25 പാക്കേജിലേക്ക് ഒരു രൂപ പോലും കൂട്ടിച്ചേര്‍ത്തിട്ടില്ല. രഘുറാം രാജന്‍, ജീന്‍ ഡ്രെസെ, പ്രഭാത് പട്‌നായിക് മുതല്‍ അഭിജിത്ത് ബാനര്‍ജി വരെയുള്ള വരുടെ ഉപദേശങ്ങള്‍ ബധിരകര്‍ണ്ണങ്ങളിലാണ് പതിഞ്ഞത്​’’ എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്​.

‘21ദിവസത്തോടൊപ്പം 19 ദിവസവും കൂടി പാവങ്ങൾ നിത്യച്ചെലവിനുള്ള കാശ് കണ്ടെത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പണവും ഭക്ഷണവുമുണ്ട്. പക്ഷെ, സര്‍ക്കാര്‍ ഇതൊന്നും അനുവദിച്ചു തരുന്നില്ല. എന്റെ പ്രിയ രാജ്യമേ കരയുക" എന്നായിരുന്നു മറ്റൊരു ട്വീറ്റ്​.

മോദിയുടെ പ്രസംഗത്തിൽ അവശ്യമായ മാർഗനിർദേശങ്ങൾ ഒന്നും തന്നെ ഇല്ലെന്ന വിമർശനവുമായി​ കോൺഗ്രസി​ന്റെ മുതിർന്ന നേതാവ് അഭിഷേക് മനു സിംഗ്​വിയും രംഗത്തെത്തി. “ഡെൻമാർക്ക് രാജകുമാരനില്ലാത്ത ഹാംലെറ്റ് പോലെയായിരുന്നു” മോദിയുടെ പ്രസംഗം എന്നാണ്​ അദ്ദേഹം വിശേഷിപ്പിച്ചത്​. പ്രധാന ഘടകം ഒഴിവായ സംഭവ​ത്തെ കുറിക്കാൻ, ഷേക്സ്പിയറി​ന്റെ ‘ഹാംലെറ്റ്​’ എന്ന പ്രശസ്ത നാടകത്തെ പരാമർശിക്കുന്നതാണ്​ “ഡെൻമാർക്ക് രാജകുമാരനില്ലാത്ത ഹാംലെറ്റ് പോലെ” എന്ന പ്രയോഗം. സാമ്പത്തിക പാക്കേജിനെക്കുറിച്ചോ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശക്തമായ നടപടികളെക്കുറിച്ചോ ഒന്നും പറയാത്ത, വെറും വാചാടോപവും പൊള്ളയായതുമാണ്​ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എന്നും അദ്ദേഹം വിമർശിച്ചു.

Tags:    
News Summary - Cry, my beloved country -P Chidambaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.