ന്യൂഡൽഹി: നമീബയിൽ നിന്നും ഇന്ത്യയിലെത്തിച്ച ചീറ്റയുടെ കുട്ടി ചത്തു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇന്ത്യയിലെത്തിച്ച ജ്വാല എന്ന് പേരുള്ള ചീറ്റയുടെ നാല് കുഞ്ഞുങ്ങളിൽ ഒന്നാണ് ചത്തത്. എന്നാൽ, ഇക്കാര്യത്തിൽ അസാധാരണമായൊന്നുമില്ലെന്നും ചീറ്റ കുഞ്ഞുങ്ങൾ അതിജീവിക്കാനുള്ള സാധ്യത 20 ശതമാനം മാത്രമാണെന്നും അധികൃതർ അറിയിച്ചു.
രണ്ട് മാസം പ്രായമുള്ള കുട്ടിയാണ് ചത്തതെന്ന് ചീഫ് കൺസർവേറ്റർ ജെ.എസ് ചൗഹാൻ അറിയിച്ചു. മാർച്ച് 27നാണ് ചീറ്റ നാല് കുട്ടികൾക്ക് ജന്മം നൽകിയത്.നിർജ്ജലീകരണമാണ് മരണകാരണമെന്നാണ് സൂചനയെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു. എന്നാൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ യഥാർഥ കാരണം വ്യക്തമാകുവെന്നും അവർ കൂട്ടിച്ചേർത്തു.
ചീറ്റയുടെ കുഞ്ഞുങ്ങൾക്കിടയിൽ മരണനിരക്ക് വളരെ കുടുതലാണെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധർ വ്യക്തമാക്കുന്നത്. നിലവിൽ 20 ചീറ്റകളും മൂന്ന് കുട്ടികളുമാണ് മധ്യപ്രദേശിലെ കുനോ ദേശീയപാർക്കിലുള്ളത്. മൂന്ന് ചീറ്റകളും ഒരു കുട്ടിയുമാണ് ഇതുവരെ ചത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.