പശുക്കടത്ത് ആരോപിച്ച് കശ്മീരിൽ യുവാവിനെ വെടിവെച്ച് കൊന്നു

ശ്രീനഗർ: പശുക്കടത്ത് ആരോപിച്ച് ജമ്മു കാശ്മീരിലെ ബദർവയിൽ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി. നയീം അഹമ്മദ് ഷാ ആണ് കൊല്ലപ്പെട്ടത്. കാലികളുമായി പോകുന്നതിനിടെ ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

സംഭവത്തിൽ പ്രതിഷേധം പടർന്നതിനിടെ മേഖലയിൽ കർഫ്യു പ്രഖ്യാപിച്ചു. അക്രമത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ജനക്കൂട്ടം വാഹനങ്ങൾ തകർക്കുകയും ഒരു വാഹനം അഗ്നിക്കിരയാക്കുകയും ചെയ്തു.

സംഭവത്തിൽ സംശയമുള്ളവരെ കസ്റ്റഡിയിലെടുത്തുവെന്നും അന്വേഷണം തുടരുന്നുവെന്നും പൊലീസ് അറിയിച്ചു. ഇത് രണ്ടാം തവണയാണ് കാലിക്കടത്തുകാർക്ക് നേരെ ജമ്മുവിൽ അക്രമമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം കാലികളുമായി പോയയാളെ ഒരു സംഘമാളുകൾ ക്രൂരമായി മർദ്ദിച്ചിരുന്നു.

Tags:    
News Summary - Curfew in J&K Town After Protests Erupt Over Killing of Man by Suspected Cow Vigilantes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.