ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്‍െറ സുപ്രധാന തീരുമാനമായ നോട്ട് അസാധുവാക്കല്‍ ധനമന്ത്രി അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സാധിക്കില്ല എന്നാണ് ധനമന്ത്രാലയത്തിന്‍െറ വിശദീകരണം.
പി.ടി.ഐ നല്‍കിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് ധനമന്ത്രാലയം ഈ മറുപടി നല്‍കിയത്. എന്നാല്‍, എന്തുകൊണ്ടാണ് ചോദ്യം തള്ളിയതെന്ന് വ്യക്തമാക്കാനും ധനമന്ത്രാലയം തയാറായില്ല. രാജ്യത്തിന്‍െറ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവരാവകാശ നിയമത്തിന്‍െറ പരിധിയില്‍ വരില്ല എന്നാണ് വിശദീകരണം. ധനമന്ത്രിയെയും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനെയും അറിയിച്ചാണോ നോട്ട് അസാധുവാക്കല്‍ തീരുമാനമെടുത്തത് എന്ന് നേരത്തേ പ്രധാനമന്ത്രിയുടെ ഓഫിസ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ നല്‍കിയ വിവരാവകാശ ചോദ്യത്തിനും ഉത്തരം നല്‍കിയിരുന്നില്ല.
നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ച 500, 1000 രൂപയുടെ നോട്ട് അസാധുവാക്കല്‍ തീരുമാനം ധനമന്ത്രിയോടോ സാമ്പത്തിക ഉപദേഷ്ടാവിനോടോ മുന്‍കൂട്ടി ആലോചിക്കാതെ എടുത്ത തീരുമാനമായിരുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു പി.ടി.ഐ വിവരാവകാശ നിയമപ്രകാരം ചോദ്യം നല്‍കിയത്.
വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യം തള്ളിയതിന്‍െറ കാരണം അപേക്ഷിച്ചവര്‍ക്ക് വ്യക്തമായി വിശദീകരിച്ച് നല്‍കണമെന്ന് നിയമത്തിലുണ്ടെന്ന് മുന്‍ മുഖ്യ വിവരാവകാശ കമീഷണര്‍ എന്‍. തിവാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.