തൃശൂര്‍: അസാധു കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാവുന്ന പരിധി കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ബാങ്കുകളില്‍ ആവശ്യത്തിന് പണം എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണെന്ന് വ്യക്തമായി. പിന്‍വലിക്കപ്പെട്ട നോട്ടുകള്‍ക്ക് പകരം പ്രചാരത്തിലത്തെിച്ച 2000ന്‍െറ നോട്ട് പരിമിതമായി മാത്രമാണ് അച്ചടിച്ചതെന്ന സംശയം ദൃഢപ്പെടുത്തുന്നതാണ് ബാങ്കുകകളില്‍നിന്ന് ലഭിക്കുന്ന വിവരം. 2000ന് പുറമെ 500ന്‍െറ പുതിയ നോട്ടും 100, 50 എന്നീ നോട്ടുകളും ഉടന്‍ എത്തിയില്ളെങ്കില്‍ ദിവസങ്ങള്‍ക്കകം സംസ്ഥാനത്തെ ബാങ്കുകളിലെ പണമിടപാട് പൂര്‍ണമായും സ്തംഭിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
അക്കൗണ്ടില്‍നിന്ന് ആഴ്ചയില്‍ 24,000 വരെ പിന്‍വലിക്കാമെന്ന ഇളവിനു പിന്നാലെയാണ് മാറ്റിയെടുക്കാവുന്ന പഴയ നോട്ട് 4,500ന് പകരം 2,000 ആയി കുറച്ചത്. അക്കൗണ്ടുള്ള പലരും ഒറ്റയടിക്ക് 24,000 രൂപ പിന്‍വലിക്കുന്നതാണ് ബാങ്കുകളിലെ അനുഭവം. വരും ദിവസങ്ങളില്‍ എന്ത് സംഭവിക്കുമെന്ന് വ്യക്തതയില്ലാത്തതാണ് കാരണം. ഇതോടെ ബാങ്കുകാര്‍ പുതിയൊരു പ്രതിസന്ധി നേരിട്ടു. അക്കൗണ്ടുള്ളവര്‍ക്ക് ആവശ്യപ്പെട്ട പണം കൊടുക്കാതെ വയ്യ. ഈ സാഹചര്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് പഴയ നോട്ടിന് പകരം നല്‍കേണ്ട തുകയുടെ പരിധി കുറച്ച് വെള്ളിയാഴ്ച മുതല്‍ നടപ്പാക്കിയത്.
എന്നിട്ടും അക്കൗണ്ടുള്ളവര്‍ക്ക് ആവശ്യപ്പെട്ട പണം കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് പല ബാങ്കുകളും. എസ്.ബി.ഐ, എസ്.ബി.ടി എന്നിവയുടെ ഒരു വിഭാഗം ശാഖകളിലും മറ്റ് പല ബാങ്കുകളിലും 24,000 രൂപ ആവശ്യപ്പെട്ട് വരുന്നവര്‍ക്ക് 10,000 രൂപ മാത്രമേ കൊടുക്കുന്നുള്ളൂ. ചില ബാങ്കുകള്‍ സ്വന്തം ഇടപാടുകാരെ പരിഗണിക്കാന്‍ നോട്ടുമാറ്റക്കാരെ മടക്കുകയും ചെയ്യുന്നുണ്ട്. പകരം നല്‍കാന്‍ നോട്ടില്ളെന്ന മറുപടി കേട്ട് ചിലര്‍ മടങ്ങുമ്പോള്‍ അപൂര്‍വം ചിലര്‍ ബാങ്കുദ്യോഗസ്ഥരോട് തട്ടിക്കയറുകയാണ്. അത്തരക്കാര്‍ക്ക് 2,000 രൂപ കൊടുക്കുന്നുണ്ട്. സ്ഥിതി ആശങ്കാജനകമാണെന്നാണ് ബാങ്കുകളില്‍നിന്ന് കിട്ടുന്ന വിവരം. അതിനിടെ, 500ന്‍െറ നോട്ടുകള്‍ ഉടന്‍ ഇറക്കാന്‍ കഴിയാത്ത അവസ്ഥ വന്നാല്‍ നോട്ടുകള്‍ അസാധുവാക്കിയ നടപടിതന്നെ മരവിപ്പിക്കപ്പെട്ടേക്കുമെന്ന ചര്‍ച്ചയും ബാങ്കിങ് വൃത്തങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.