ഹാമൂൺ ചുഴലിക്കാറ്റ് ശക്തമാകുന്നു; ഏഴ് സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം

ന്യൂഡൽഹി:വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഹാമൂൺ ചുഴലിക്കാറ്റ് ശക്തമാകുന്നു. വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുന്ന കാറ്റ് ബുധനാഴ്ച ഉച്ചയോടെ ബംഗ്ലാദേശിൽ ഖേപുപാറയ്ക്കും ചിറ്റഗോങ്ങിനും ഇടയിൽ കരയിൽ പ്രവേശിക്കും.

ഒഡീഷ, പശ്ചിമ ബംഗാൾ, മണിപ്പൂർ, ത്രിപുര, മിസോറാം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. മത്സ്യത്തൊഴിലാളികൾ ഒക്ടോബർ 25 വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Cyclone 'Hamoon' intensifies into severe cyclonic storm, 7 states on alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.