അഹ്മദാബാദ്: ടൗേട്ട ചുഴലിക്കാറ്റ് വീശിയടിച്ചതിന് പിന്നാലെ ഗുജറാത്തിലെ അഹ്മദാബാദിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി. കെട്ടിടം തകർന്നുവീഴുന്നതിെൻറ വിഡിയോ പുറത്തുവന്നു.
24 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നുവീണത്. കെട്ടിടത്തിൽ താമസിച്ചിരുന്ന 28 പേരും ഒഴിഞ്ഞുപോയിരുന്നതിനെ തുടർന്ന് വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
ടൗേട്ട ചുഴലിക്കാറ്റ് ശക്തിയായി വീശിയടിച്ചതോടെ ചൊവ്വാഴ്ച കെട്ടിടത്തിന് ചെറിയ അനക്കമുണ്ടായിരുന്നു. തുടർന്ന് സുരക്ഷ കാരണത്താൽ താമസക്കാരെ ഇവിടെനിന്ന് മാറ്റിപാർപ്പിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
കെട്ടിടം തകർന്നുവീണതിെൻറ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
ടൗേട്ട ചുഴലിക്കാറ്റ് ഗുജറാത്തിെൻറ തീരപ്രദേശങ്ങളിൽ കനത്ത നാശം വിതച്ചിരുന്നു. ദിയു -ഉന പ്രദേശങ്ങളിൽ കനത്ത മഴയും കാറ്റും നാശം വിതക്കുകയായിരുന്നു. ഗുജറാത്തിൽ 45 പേർക്കാണ് ചുഴലിക്കാറ്റിനെ തുടർന്ന് ജീവൻ നഷ്ടമായി. ഏകദേശം 69,000 വൈദ്യുത പോസ്റ്റുകളും നിരവധി മരങ്ങളും നിലംപൊത്തി. നിരവധി കൃഷിനാശവും സംസ്ഥാനത്ത് സംഭവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.